Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപോ​ത്തു​വെ​ട്ടി​യി​ൽ...

പോ​ത്തു​വെ​ട്ടി​യി​ൽ ഫ​ർ​ണി​ച്ച​ർ ഷെ​ഡു​ക​ൾ ക​ത്തി​ന​ശി​ച്ചു

text_fields
bookmark_border
പോ​ത്തു​വെ​ട്ടി​യി​ൽ ഫ​ർ​ണി​ച്ച​ർ ഷെ​ഡു​ക​ൾ ക​ത്തി​ന​ശി​ച്ചു
cancel
camera_alt

പോ​ത്തു​വെ​ട്ടി​യി​ൽ ക​ത്തി​ന​ശി​ച്ച ഫ​ർ​ണി​ച്ച​ർ ഷെ​ഡു​ക​ൾ

എ​ട​വ​ണ്ണ: പ​ത്ത​പ്പി​രി​യം പോ​ത്തു​വെ​ട്ടി​യി​ൽ ഫ​ർ​ണി​ച്ച​ർ ഷെ​ഡു​ക​ൾ ക​ത്തി​ന​ശി​ച്ചു. തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി 12:30ഓ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.എ​ട​വ​ണ്ണ സ്വ​ദേ​ശി വ​യ​ലി​ല​ക​ത്ത് സു​നീ​ർ, മ​ഞ്ചേ​രി സ്വ​ദേ​ശി പൊ​റ്റം​കോ​ട​ൻ ഷം​സു എ​ന്നി​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​ര​പ്പ​ണി ശാ​ല​ക​ളാ​ണ് ക​ത്തി​ന​ശി​ച്ച​ത്. മ​ര ഉ​രു​പ്പ​ടി​ക​ളും, ഉ​പ​ക​ര​ണ​ങ്ങ​ളും നി​ർ​മാ​ണം ക​ഴി​ഞ്ഞ് വി​ൽ​പ​ന​ക്ക് ക​യ​റ്റി​യ​യ​ക്കാ​ൻ വെ​ച്ച ഫ​ർ​ണി​ച്ച​റും ഉ​ൾ​പ്പെ​ടെ ക​ത്തി​ന​ശി​ച്ചു. 55 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

തി​രു​വാ​ലി, മ​ഞ്ചേ​രി, നി​ല​മ്പൂ​ർ, എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സ് യൂ​നി​റ്റു​ക​ളും ഇ.​ആ​ർ.​പി.​എ​ഫ് പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം ക​ഠി​നാ​ധ്വാ​നം ചെ​യ്ത തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​തി​നാ​ൽ സ​മീ​പ​ത്തു​ള്ള മ​ര​പ്പ​ണി ശാ​ല​ക​ളി​ലേ​ക്ക് തീ ​പ​ട​രാ​തെ സൂ​ക്ഷി​ക്കാ​നാ​യി. തീ​പി​ടി​ത്ത കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam NewsMalappuram NewsFire Breakout
News Summary - Furniture sheds destroyed by fire in Pothuvetti
Next Story