ഫർണിച്ചർ നിർമാണശാലക്ക് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം
text_fieldsചെറിയകാട്ടെ ഫർണിച്ചർ നിർമാണശാലയിലുണ്ടായ തീപിടിത്തം
വേങ്ങര: കണ്ണമംഗലം ചെറേക്കാട്ടില്‍ ഫര്‍ണിച്ചര്‍ നിർമാണശാലക്ക് തീപിടിച്ചു. അസംസ്‌കൃത വസ്തുക്കളും പണി പൂര്‍ത്തിയായ ഫര്‍ണിച്ചറുകളുമടക്കം ലക്ഷക്കണക്കിന് രൂപയുടെ വസ്തുക്കളാണ് കത്തിനശിച്ചത്. കൂളിപ്പിലാക്കൽ അഫ്സലിന്റെ ഉടമസ്ഥതയിൽ ചെറിയകാട് പ്രവർത്തിക്കുന്ന ഷെഡിൽ വെള്ളിയാഴ്ച രാവിലെ 11 ഓടെയാണ് തീ ആളിപ്പടർന്നത്.
ഷോർട് സർക്യൂട്ട് കാരണമുണ്ടായ തീപ്പൊരിയിൽ നിന്ന് പെയിന്റിങ് സാധനങ്ങൾക്ക് തീപിടിച്ചതാവാം ആളിപ്പടരാൻ കാരണമായതെന്ന് കരുതുന്നു.നാല് ഷെഡുകളിലായാണ് ഫർണിച്ചർ നിർമാണം നടന്നിരുന്നത്. ഇതിൽ രണ്ട് എണ്ണം പൂർണമായും കത്തിനശിച്ചു. മറ്റ് ഷെഡുകൾക്കും ഭാഗികമായി കേടുപാട് സംഭവിച്ചു. മലപ്പുറത്ത് നിന്നെത്തിയ മൂന്ന് യൂനിറ്റ് അഗ്നിശമന വാഹനങ്ങൾ എത്തിയാണ് നിയന്ത്രണ വിധേയമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

