ഇന്ധനവില വർധന: മോദിയുടെ കോലം കത്തിച്ച് ഡി.വൈ.എഫ്.െഎ
text_fieldsപെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മലപ്പുറത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ
കോലം കത്തിക്കുന്നു
മലപ്പുറം: സംസ്ഥാനത്ത് പെട്രോള്‍ വില 100 രൂപയായി വർധിച്ചതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.െഎയുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ ഓഫിസുകൾക്ക് മുന്നിലും വീടുകളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു.
ജില്ല സെക്രട്ടറി പി.കെ. മുബഷീർ വണ്ടൂർ പാർട്ടി ഓഫിസിനു മുന്നിലും ജില്ല പ്രസിഡൻറ് കെ. ശ്യാമപ്രസാദ് തെൻറ വീട്ടിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. മുനീർ പെരുന്തല്ലൂർ ഡി.വൈ.എഫ്.ഐ ഓഫിസിനു മുന്നിലും ഫസീല തരകത്ത് തെൻറ വീട്ടിലും പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു.
മലപ്പുറം യൂത്ത് സെൻററിൽ നടന്ന പ്രതിഷേധം ജില്ല സെക്രട്ടറിയേറ്റ് അംഗം സി. ഇല്യാസ് ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം സി.എം. സിബ് ല, ബ്ലോക്ക് സെക്രട്ടറി പി. സൈഫുദ്ദീൻ, സി.കെ. വിബീഷ്, പി.പി. ഷിജു എന്നിവർ സംബന്ധിച്ചു.