Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലപ്പുറത്തെ സൗ​ജ​ന്യ...

മലപ്പുറത്തെ സൗ​ജ​ന്യ വൈ-​ഫൈ; കോ​ഴി​ക്കോ​ട് ഗ​വ. എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​നെ സ​മീ​പി​ക്കാനൊരുങ്ങി നഗരസഭ

text_fields
bookmark_border
മലപ്പുറത്തെ സൗ​ജ​ന്യ വൈ-​ഫൈ; കോ​ഴി​ക്കോ​ട് ഗ​വ. എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​നെ സ​മീ​പി​ക്കാനൊരുങ്ങി നഗരസഭ
cancel

മ​ല​പ്പു​റം: സൗ​ജ​ന്യ വൈ-​ഫൈ പ​ദ്ധ​തി​യി​ൽ സ്ഥാ​പി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ ന​ഗ​ര​സ​ഭ കോ​ഴി​ക്കോ​ട് ഗ​വ. എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​നെ സ​മീ​പി​ക്കും. ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ക്ഷ​മ​ത, വി​ല​നി​ല​വാ​രം തു​ട​ങ്ങി​യ​വ പ​ഠി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കേ​ണ്ട​ത് ഗ​വ. എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ ഇ​ല​ക്ട്രോ​ണി​ക് സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രാ​ണെ​ന്ന് വി​ല​യി​രു​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ജി​ല്ല പ്ലാ​നി​ങ് ബോ​ർ​ഡ് അം​ഗീ​ക​രി​ച്ച സാ​ങ്കേ​തി​ക സ​മി​തി അം​ഗം അ​ബ്ദു​ൽ ക​രീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​യി​രു​ന്നു നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​ക്കാ​ര്യം നി​ർ​ണ‍യി​ക്കേ​ണ്ട​ത് ഇ​ല​ക്ട്രോ​ണി​ക് സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രാ​ണെ​ന്ന് പ്ലാ​നി​ങ് ബോ​ർ​ഡ് സാ​ങ്കേ​തി​ക സ​മി​തി അം​ഗം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വി​ഷ​യ​ത്തി​ൽ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് അ​ധി​കൃ​ത​രെ ന​ഗ​ര​സ​ഭ നേ​രി​ട്ട് സ​മീ​പി​ക്കും. സൗ​ജ​ന്യ വൈ-​ഫൈ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഹൈ​കോ​ട​തി​യി​ൽ​നി​ന്ന് ന​ഗ​ര​സ​ഭ​ക്ക് കോ​ട​തി​യ​ല​ക്ഷ്യ നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടു​ണ്ട്. കേ​സി​ൽ ഒ​ക്ടോ​ബ​ർ 28ന് ​ഹൈ​കോ​ട​തി​യി​ൽ ഹി​യ​റി​ങ് ന​ട​ക്കും. ഹി​യ​റി​ങ്ങി​ൽ സെ​ക്ര​ട്ട​റി നേ​രി​ട്ട് ഹാ​ജ​രാ​യി മ​റു​പ​ടി ന​ൽ​ക​ണം. പ​ദ്ധ​തി ക​രാ​റെ​ടു​ത്ത റെ​യി​ൽ​ടെ​ൽ കോ​ർ​പ​റേ​ഷ​ൻ ന​ൽ​കി​യ കേ​സി​ലാ​ണ് നോ​ട്ടീ​സ്. പ​ദ്ധ​തി പ്ര​കാ​രം ബാ​ക്കി ല​ഭി​ക്കാ​നു​ള്ള തു​ക ന​ഗ​ര​സ​ഭ​യി​ൽ​നി​ന്ന് ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് റെ​യി​ൽ​ടെ​ൽ കേ​സി​ന് പോ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kozhikkodemunicipal corporationFree Wi-FimalappuramGovt engineering college
News Summary - Free Wi-Fi in Malappuram; Kozhikode municipal corporation is about to approach Govt engineering college
Next Story