പിന്നാക്ക കുടുംബങ്ങൾക്ക് സൗജന്യ കെ-ഫോൺ; മലപ്പുറം ഒന്നാമത്
text_fieldsമലപ്പുറം: സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ സൗജന്യ കെ. ഫോൺ ലഭിച്ച ജില്ലകളുടെ പട്ടികയിൽ മലപ്പുറം ഒന്നാമത്. സൗജന്യ കെ. ഫോൺ കണക്ഷൻ ലഭിച്ചതിൽ മറ്റ് ജില്ലകളെ അപേക്ഷിച്ച് മലപ്പുറം ഏറെ മുന്നിലാണ്. മലപ്പുറത്ത് 3,435 കുടുംബങ്ങൾക്കാണ് കണക്ഷൻ ലഭിച്ചത്. റേഷൻ കാർഡിൽ മുൻഗണന പട്ടികയിലുള്ള മഞ്ഞ അല്ലെങ്കിൽ പിങ്ക് കാർഡുള്ളവരുടെ അപേക്ഷ അടിസ്ഥാനമാക്കിയാണ് സൗജന്യ കണക്ഷൻ അനുവദിച്ചത്.
ജില്ലയിലെ 16 നിയമസഭ മണ്ഡലങ്ങളിൽ മലപ്പുറം മണ്ഡലത്തിലാണ് ഏറ്റവും അധികം കണക്ഷൻ ലഭിച്ചത്. അപേക്ഷ നൽകിയ 476 കുടുംബങ്ങൾക്ക് കണക്ഷൻ നൽകി. കേരളത്തിലെ ആകെ നിയമസഭ മണ്ഡലങ്ങളിലെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കണക്ഷൻ ലഭിച്ചതും മലപ്പുറം മണ്ഡലത്തിലാണ്. രണ്ടാമതുള്ള തിരൂരിൽ 358, മൂന്നാമതുള്ള പെരിന്തൽമണ്ണയിൽ 330, മഞ്ചേരി 289, തിരൂരങ്ങാടി 288, വള്ളിക്കുന്ന് 269, തവനൂർ 247, ഏറനാട് 176, താനൂർ 154, വണ്ടൂർ 138, നിലമ്പൂർ 128, കോട്ടക്കൽ 127, മങ്കട 117, പൊന്നാനി 117, വേങ്ങര 114, കൊണ്ടോട്ടി 107 എന്നിങ്ങനെയാണ് സൗജന്യ കണക്ഷൻ നൽകിയത്.
മലപ്പുറം കഴിഞ്ഞാൽ സംസ്ഥാനത്ത് പട്ടികയിൽ കൊല്ലം ജില്ലയാണ് രണ്ടാമത്. 1,453 കുടുംബങ്ങൾക്കാണ് പദ്ധതി ആനുകൂല്യം ലഭിച്ചത്. മൂന്നാമതുള്ള പാലക്കാടിൽ 1,296 കുടുംബങ്ങൾക്കും നാലമതുള്ള തൃശൂരിൽ 1,219 കുടുംബങ്ങൾക്കും പദ്ധതി ഗുണം കിട്ടി. എറണാകുളം 993, കോഴിക്കോട് 964, തിരുവനന്തപുരം 867, കണ്ണൂർ 853, കാസർകോട് 583, വയനാട് 687, ആലപ്പുഴ 581, കോട്ടയം 471, ഇടുക്കി 404, പത്തനംതിട്ട 388 എന്നിങ്ങനെയാണ് കണക്ഷൻ അനുവദിച്ചത്.
നിയമസഭ മണ്ഡലങ്ങളിലെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഏറ്റവും കുറവ് കണക്ഷൻ ലഭിച്ചത് എറണാകുളത്തെ കുന്നത്തുനാട് നിയമസഭ മണ്ഡലത്തിലാണ്. രണ്ട് കുടുംബങ്ങൾക്ക് മാത്രമേ ഇതുവരെ സൗജന്യ കണക്ഷൻ നൽകാനായിട്ടുള്ളു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നൽകിയ കണക്ഷനുകളിലും മലപ്പുറത്തിനാണ് കൂടുതൽ ലഭിച്ചത്.
മലപ്പുറത്തെ 1,115 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കെ. ഫോണെത്തിയിട്ടുണ്ട്. രണ്ടാമതുള്ള കണ്ണൂരിൽ 1,084, മൂന്നാമതുള്ള കോഴിക്കോട് 1,045 കണക്ഷൻ കിട്ടി. തൃശൂർ 852, തിരുവനന്തപുരം 812, കോട്ടയം 778, പാലക്കാട് 723, കൊല്ലം 696, എറണാകുളം 579, ആലപ്പുഴ 496, പത്തനംതിട്ട 489, ഇടുക്കി 414, കാസർകോട് 371, വയനാട് 311 എന്നിങ്ങനെയാണ് ലഭിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കെ. ഫോൺ കണക്ഷൻ സൗജന്യമല്ല.
മലപ്പുറം 3,435
കൊല്ലം 1,453
പാലക്കാട് 1,296
തൃശൂർ 1,219
എറണാകുളം 993
കോഴിക്കോട് 964
തിരുവനന്തപുരം 867
കണ്ണൂർ 853
കാസർകോട് 583
വയനാട് 687
ആലപ്പുഴ 581
കോട്ടയം 471
ഇടുക്കി 404
പത്തനംതിട്ട 388
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

