Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാവുങ്ങലിൽ കാറും ബസും...

കാവുങ്ങലിൽ കാറും ബസും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്

text_fields
bookmark_border
കാവുങ്ങലിൽ കാറും ബസും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്
cancel
camera_alt

മലപ്പുറം കാവുങ്ങലിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം

മലപ്പുറം: കാവുങ്ങലിൽ കാർ നിയന്ത്രണം വിട്ട് സ്വകാര്യ ബസിലിടിച്ച് കാർ ഡ്രൈവർക്കും ബസ് യാത്രക്കാർക്കും പരിക്കേറ്റു. കാർ ഡ്രൈവർ കോഴിക്കോട് മെഡിക്കൽ കോളജ് സ്വദേശി സയ്യിദ് കോയ തങ്ങൾ (63), ബസ് യാത്രക്കാരായ കാരാതോട് സ്വദേശി മറിയുമ്മ (65), മേൽമുറി സ്വദേശി ശാലിനി (57), മച്ചിങ്ങൽ സ്വദേശി മുഹമ്മദ് സയാൻ (6) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച ഉച്ചക്ക് 2.20 ഓടെയാണ് സംഭവം. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് മലപ്പുറം സഹകരണാശുപത്രിയിലെത്തിച്ചു. ഡ്രൈവർ സയ്യിദ് കോയ തങ്ങൾക്ക് കൈയിനും വാരിയെല്ലിനും കാര്യമായ പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. മറ്റുള്ളവർക്ക് കാര്യമായ പരിക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsInjuredMalappuram NewsCar-Bus Collision
News Summary - Four injured in car-bus collision in Kavungal
Next Story