Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right...

​എം.​ഡി.​എം.​എ​യു​മാ​യി നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel
camera_alt

അ​റ​സ്റ്റി​ലാ​യ മു​ഹ​മ്മ​ദ് നി​ഷാ​നു​ദ്ദീ​ൻ, മു​ഹ​മ്മ​ദ് ഷ​മീ​ർ, ന​ബീ​ൽ

അ​ലി സെ​യ്ദ്, ഷി​ഹാ​ബു​ദ്ദീ​ൻ

പെ​രി​ന്ത​ൽ​മ​ണ്ണ: 16.9 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി നാ​ലു​പേ​രെ പെ​രി​ന്ത​ല്‍മ​ണ്ണ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചെ​ര​ക്കാ​പ​റ​മ്പ് പ​ട്ടാ​ണി മു​ഹ​മ്മ​ദ് നി​ഷാ​നു​ദ്ദീ​ന്‍ (21), തേ​ക്കി​ന്‍കോ​ട് പാ​റ​യി​ല്‍ മു​ഹ​മ്മ​ദ് ഷ​മീ​ര്‍ (26), ആ​ന​മ​ങ്ങാ​ട് മ​ഞ്ഞ​മ്പ്ര ന​ബീ​ല്‍ അ​ലി സെ​യ്ദ് (31), പ​രി​യാ​പു​രം മേ​ലേ​തി​ല്‍ ഷി​ഹാ​ബു​ദ്ദീ​ന്‍ (26) എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ല്‍ അ​ങ്ങാ​ടി​പ്പു​റം മേ​ല്‍പാ​ല​ത്തി​നു​സ​മീ​പം വെ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​മി​ത​വേ​ഗ​ത​യി​ല്‍ വ​ന്ന കാ​ര്‍ സം​ശ​യം തോ​ന്നി ത​ട​ഞ്ഞു​നി​ര്‍ത്തി പ​രി​ശോ​ധി​ച്ച​തി​ലാ​ണ് ബാ​ഗി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. കൂടു​ത​ല്‍ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ഷാ​നു​ദ്ദീ​ന്‍ ബം​ഗ​ളൂരു​വി​ൽ​നി​ന്ന് ട്രെ​യി​ന്‍മാ​ര്‍ഗം പാ​ല​ക്കാ​ടെ​ത്തി അ​വി​ടെ കാ​റു​മാ​യി കാ​ത്തു​നി​ന്ന മ​റ്റു മൂ​ന്നു​പേ​രു​ടെ കൂ​ടെ നാ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നെ​ന്നും പ്ര​തി​ക​ള്‍ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എ​സ്. ശ​ശി​ധ​ര​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പെ​രി​ന്ത​ല്‍മ​ണ്ണ ഡി​വൈ.​എ​സ്.​പി കെ.​കെ. സ​ജി​വ​ന്‍, സി.​ഐ എം.​എ​സ്. രാ​ജീ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ കെ. ​അ​രു​ണ്‍കു​മാ​ര്‍, എ​സ്.​സി.​പി.​ഒ​മാ​രാ​യ മ​ന്‍സൂ​ര്‍, ഷൗ​ക്ക​ത്ത്, ജ​യേ​ഷ്, സ​ജി, സ​ല്‍മാ​ന്‍, സ​ജീ​ര്‍, മി​ഥു​ന്‍, ഹ​മീ​ര്‍ സു​ഹൈ​ല്‍ എ​ന്നി​വ​രും ജി​ല്ല ഡാ​ന്‍സാ​ഫ് സ്ക്വാ​ഡു​മാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMDMAMalappuram News
News Summary - Four arrested with MDMA
Next Story