വീട്ടിൽനിന്ന് അടക്ക മോഷ്ടിച്ച നാലുപേർ പിടിയിൽ
text_fieldsതിരൂരങ്ങാടി: നന്നമ്പ്ര കുണ്ടൂർ സ്വദേശിയുടെ വീട്ടിൽനിന്ന് 43,000 രൂപയോളം വിലവരുന്ന മൂന്ന് ചാക്ക് പൊളിച്ച അടക്ക മോഷ്ടിച്ച കേസിൽ നാല് യുവാക്കൾ അറസ്റ്റിൽ. കുണ്ടൂർ തോട്ടുങ്ങൽ വീട്ടിൽ മുഹമ്മദ് ഷിബിൽ (20), കൊടിഞ്ഞി കരുവാട്ടിൽ വീട്ടിൽ ആസിഫ് (24), കക്കാട് വടക്കൻ വീട്ടിൽ ഷഫീഖ് റഹ്മാൻ (19), കൊടിഞ്ഞി പൂക്കയിൽ വീട്ടിൽ അഫ്സൽ (21) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഫെബ്രുവരി 11ന് അർധരാത്രിയാണ് വിൽക്കാനായി സൂക്ഷിച്ച അടക്ക മോഷണം പോയത്. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വികൾ പരിശോധിച്ചും അടക്ക കൊണ്ടുപോയ വാഹനം കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളെ പിടികൂടാനായത്.
മോഷ്ടിച്ച അടക്ക വിറ്റ് മയക്കുമരുന്നിനും വിനോദ യാത്രക്കും ഉപയോഗിച്ചതായി പ്രതികൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി. താനൂർ ഡിവൈ.എസ്.പി മൂസ വള്ളിക്കാടെൻറ നേതൃത്വത്തിൽ താനൂർ ഇൻസ്പെക്ടർ ജീവൻ ജോർജ്, എസ്.ഐ സലീഷ്, സീനിയർ സി.പി.ഒ സലേഷ്, സി.പി.ഒമാരായ സബറുദ്ദീൻ, ജിനേഷ്, ലൂഷ്യസ്, പങ്കജ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

