Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമു​ൻ...

മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റി​ന് വീ​ണ്ടും അംഗത്വം; കാ​രാ​ടി​ൽ ലീ​ഗി​നെ​തി​രെ കോ​ൺ​ഗ്ര​സ് പ്ര​ക​ട​നം

text_fields
bookmark_border
congress,muslim league
cancel

കാ​രാ​ട്: 2010ലെ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച് ര​ണ്ട​ര വ​ർ​ഷം പ്ര​സി​ഡ​ൻ​റ് സ്ഥാ​നം വ​ഹി​ച്ച് സി.​പി.​എ​മ്മി​ലേ​ക്ക് കൂ​റു​മാ​റി​യ മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റി​നെ ലീ​ഗി​ൽ തി​രി​ച്ചെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കാ​രാ​ടി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​നം ന​ട​ത്തി.

മു​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​കെ.​എം. ഹി​ബ​ത്തു​ള്ള​യെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ലീ​ഗി​ൽ വീ​ണ്ടും മെം​ബ​ർ​ഷി​പ്പ് ന​ൽ​കി തി​രി​ച്ചെ​ടു​ത്ത​ത്. 2010ൽ ​വാ​ഴ​യൂ​രി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ യു.​ഡി.​എ​ഫി​ൽ ആ​ദ്യ ര​ണ്ട​ര വ​ർ​ഷം മു​സ് ലിം ​ലീ​ഗും പി​ന്നീ​ട് കോ​ൺ​ഗ്ര​സും പ്ര​സി​ഡ​ൻ​റ് സ്ഥാ​നം വ​ഹി​ക്കു​മെ​ന്നാ​യി​രു​ന്നു ധാ​ര​ണ. യു.​ഡി.​എ​ഫ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച ഹി​ബ​ത്തു​ള്ള​യാ​ണ് ആ​ദ്യ ര​ണ്ട​ര വ​ർ​ഷം പ്ര​സി​ഡ​ൻ​റ് സ്ഥാ​നം വ​ഹി​ച്ച​ത്.

മു​ന്ന​ണി​യി​ൽ അ​സ്വാ​ര​സ്യ​ങ്ങ​ളു​യ​ർ​ന്ന​തോ​ടെ സി.​പി.​എം പ​ക്ഷ​ത്തോ​ട് അ​ടു​ത്ത ഹി​ബ​ത്തു​ള്ള ര​ണ്ട​ര വ​ർ​ഷ​ത്തി​ന് ശേ​ഷം സ്ഥാ​നം രാ​ജി​വെ​ച്ച് സി.​പി.​എം അം​ഗ​ത്തി​ന് പ്ര​സി​ഡ​ൻ​റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി​ന്തു​ണ ന​ൽ​കി.

തു​ട​ർ​ന്ന് ബാ​ക്കി​യു​ള്ള ര​ണ്ട​ര വ​ർ​ഷ​വും 2015ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും സി.​പി.​എം അ​ധി​കാ​ര​ത്തി​ലെ​ത്തി. ഇ​ക്ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് യു.​ഡി.​എ​ഫ് വീ​ണ്ടും വാ​ഴ​യൂ​രി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്.

ര​ണ്ട് വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി സി.​പി.​എ​മ്മു​മാ​യി അ​ക​ലം പാ​ലി​ക്കു​ന്ന ഹി​ബ​ത്തു​ള്ള​യെ ക​ഴി​ഞ്ഞ ദി​വ​സം വീ​ണ്ടും ലീ​ഗി​ലെ​ടു​ത്ത​താ​ണ് ഒ​രു വി​ഭാ​ഗം കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പ്ര​കോ​പി​പ്പി​ച്ച​ത്. ഇ.​കെ. ഫാ​റൂ​ഖ്, പി.​എം. ഷി​ഹാ​ബ്, കെ.​സി. സ​ലീം, പി. ​അ​ഫ്സ​ൽ, കോ​യ വാ​ഴ​യൂ​ർ, മ​ൻ​സൂ​ർ പു​തു​ക്കോ​ട് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Protest Marchcongressmuslim league
News Summary - Former Village Panchayat President re elected; congress march against Muslim league
Next Story