കാളികാവിൽ നരഭോജി കടുവയുടെ കാൽപാടുകൾ കണ്ടെത്തി
text_fieldsകാളികാവ്: കാളികാവ് അടക്കാകുണ്ടിൽ നരഭോജി കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് അടയ്ക്കാകുണ്ട് റാവുത്തൻ കാട്ടിലെ എസ്റ്റേറ്റിൽ നരഭോജി കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്. കേരള എസ്റ്റേറ്റിന് സമീപത്തെ റോഡിലാണ് കാൽപ്പാടുകളുള്ളത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന ആരംഭിച്ചു.
അതിനിടെ കാളികാവിലെ കടുവ ദൗത്യം അഞ്ചാംദിനവും തുടരുകയാണ്. കടുവയുടെ സാന്നിധ്യം മനസിലാക്കാനായി അടക്കാകുണ്ട് റാവുത്തൻ കാട്ടിൽ റിയൽ ടൈം മോണിറ്ററിങ്, ലൈവ് സ്ട്രീം കാമറ സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങി. നിലവിലെ 50 കാമറകൾക്ക് പുറമെയാണ് റിയൽ ടൈം മോണിറ്ററിങ് കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ കടുവ സാന്നിധ്യം ലൈവായി അറിയാനാവും. ഇന്നും കാമറ പരിശോധന തുടർന്നു. കൂട് പരിശോധിച്ചെങ്കിലും കടുവ അകപ്പെട്ടിട്ടില്ല. ഇന്ന് മഞ്ഞൾപാറ ഭാഗത്താണ് തിരച്ചിൽ നടത്തുന്നത്. ഡ്രോൺ വെച്ചുള്ള നിരീക്ഷണം ഇന്നും തുടരും. അതിനിടെ, നരഭോജി കടുവയെ കൊല്ലണമെന്ന് കാളികാവ് പഞ്ചായത്ത് പ്രസിഡന്റ് പി. ഷിജിമോൾ ആവശ്യപ്പെട്ടു. മയക്കുവെടി വെച്ചാൽ പോര, കടുവയെ പിടിക്കാത്തതിൽ നാട്ടുകാർക്ക് ആശങ്കയുണ്ട്. ഭയപ്പാടോടെയാണ് അവിടെ കഴിയുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
മയക്കുവെടി വെച്ചാൽ പോര, കടുവയെ പിടിക്കാത്തതിൽ നാട്ടുകാർക്ക് ആശങ്കയുണ്ട്. ഭയപ്പാടോടെയാണ് ആളുകൾ അവിടെ കഴിയുന്നത്. നിലവിൽ കാൽപ്പാടുകൾ കണ്ട ഭാഗം ജനവാസ മേഖലയാണ്. ടാപ്പിങ് തൊഴിലാളികളുടെ ജോലി ഉൾപ്പെടെ മുടങ്ങി. എത്രയും വേഗം കടുവയെ പിടികൂടി കൊല്ലണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

