Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ​രി​ശീ​ല​നം...

പ​രി​ശീ​ല​നം ലു​ക്കാ​യി; സ​ഹ​ദി​നെ പൊ​ക്കി ലൂ​ക്ക

text_fields
bookmark_border
പ​രി​ശീ​ല​നം ലു​ക്കാ​യി; സ​ഹ​ദി​നെ പൊ​ക്കി ലൂ​ക്ക
cancel

മ​ല​പ്പു​റം: ഉ​മ്മ​ക്കൊ​പ്പം ഫു​ട്ബാ​ൾ പ​രി​ശീ​ലി​ക്കു​ന്ന വീ​ഡി​യോ​യി​ലൂ​ടെ വൈ​റ​ലാ​യ സ​ഹ​ദ് ചു​ക്ക​ൻ ഇ​നി ലൂ​ക്ക സോ​ക്ക​ർ ക്ല​ബി​ന് വേ​ണ്ടി പ​ന്ത് ത​ട്ടും. പ്ര​ഫ​ഷ​ന​ൽ ഫു​ട്ബാ​ള​റാ​വു​ക എ​ന്ന ആ​ഗ്ര​ഹ​ത്തി​ലേ​ക്കു​ള്ള ആ​ദ്യ ചു​വ​ടു​വെ​പ്പാ​യാ​ണ് കൊ​ണ്ടോ​ട്ടി ആ​സ്ഥാ​ന​മാ​യ ക്ല​ബി​െൻറ അ​ണ്ട​ർ 18 മി​ഡ് ഫീ​ൽ​ഡ​റാ​യി സ​ഹ​ദ് ക​രാ​റി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ചു​ക്ക​ൻ സി​ദ്ദീ​ഖി​െൻറ​യും മൈ​മൂ​ന​യു​ടെ​യും മ​ക​നാ​യ സ​ഹ​ദ്​ വേ​ങ്ങ​ര അ​ച്ച​ന​മ്പ​ല​ത്തെ വാ​ട​ക വീ​ടി​െൻറ ടെ​റ​സി​ലും പ​രി​സ​ര​ത്തും ഉ​മ്മ​ക്കൊ​പ്പം പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന വി​ഡി​യോ ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​ന് ശേ​ഷം വാ​ങ്ങി​യ കി​ട​പ്പാ​ട​വും വി​ൽ​ക്കേ​ണ്ടി വ​ന്ന കു​ടും​ബ​ത്തി​െൻറ ഏ​ക പ്ര​തീ​ക്ഷ​യാ​ണ് സ​ഹ​ദ്.

'ഫു​ട്ബാ​ൾ പ്രാ​ക്ടീ​സ് വി​ഡി​യോ​യി​ലെ ഉ​മ്മ​യും മ​ക​നും കെ​ട്ട​ഴി​ച്ച​ത് നൊ​മ്പ​ര​പ്പ​ന്ത്' എ​ന്ന ത​ല​ക്കെ​ട്ടി​ൽ ആ​ഗ​സ്​​റ്റ്​ മൂ​ന്നി​ന് മാ​ധ്യ​മ​മാ​ണ് കു​ടും​ബ​ത്തി​െൻറ പ്ര​യാ​സ​ങ്ങ​ൾ പു​റം​ലോ​ക​ത്തെ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് ഉ​ദാ​ര​മ​തി​ക​ളും നാ​ട്ടു​കാ​രും ഇ​വ​രെ സ​ഹാ​യി​ക്കാ​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കൊ​ണ്ടോ​ട്ടി ഇ.​എം.​ഇ.​എ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​ണ് സ​ഹ​ദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalappuram football
News Summary - Football player luca
Next Story