വീണ്ടും കാൽപന്ത് ആരവം: ലൈറ്റ് ഫുട്ബാൾ ലീഗിനൊരുങ്ങി മലപ്പുറം
text_fieldsമലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ ജില്ല എ ഡിവിഷൻ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ സാറ്റ് തിരൂരും തിലകം തിരൂർക്കാടും തമ്മിൽ നടന്ന മത്സരത്തിൽനിന്ന്
മലപ്പുറം: മലപ്പുറത്തിന് വീണ്ടും ഫുട്ബാൾ ആരവം വന്നെത്തുകയാണ്. ഡിസംബർ 22 മുതൽ കോട്ടപ്പടി സ്റ്റേഡിയത്തിൽ ജില്ലയിലെ മികച്ച ടീമുകൾ ഏറ്റുമുട്ടുന്ന എലൈറ്റ് ഫുട്ബാൾ ലീഗ് അരങ്ങേറും. ജില്ല ഫുട്ബാൾ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് മത്സരങ്ങൾ. ടീമുകളുടെ ജേഴ്സി വിതരണ ചടങ്ങിന്റെ ഉദ്ഘാടനം മലപ്പുറം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ല കലക്ടർ വി.ആർ. വിനോദ് നിർവഹിച്ചു. എലൈറ്റ് ഫുട്ബാൾ ചാമ്പ്യൻഷിപ് ജില്ലയിൽ പുതിയ ഫുട്ബാൾ പ്രതിഭകളെ സൃഷ്ടിക്കുമെന്ന് ജില്ല കലക്ടർ വി.ആർ. വിനോദ് പറഞ്ഞു.
ഏഴ് ടീമുകളാണ് ടൂർണമെന്റിൽ ഏറ്റുമുട്ടുന്നത്. കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ്, എം.ഇ.എസ് കോളജ് മമ്പാട്, എൻ.എസ്.എസ് കോളജ് മഞ്ചേരി, ബാസ്കോ ഒതുക്കുങ്ങൽ, യുവധാര അകമ്പാടം, റോയൽ എഫ്.സി മഞ്ചേരി, മലപ്പുറം സ്പോർട്ടിങ് ക്ലബ് എന്നീ ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. കലക്ടറേറ്റിൽ നടന്ന ജഴ്സി വിതരണ ചടങ്ങിൽ ഡി.എഫ്.എ പ്രസിഡന്റ് ജലീൽ മയൂര അധ്യക്ഷത വഹിച്ചു. പ്രഫ: പി. അഷറഫ്, ഡോ. പി.എം. സുധീർ കുമാർ, നയീം ചേറൂർ, കെ.കെ. കൃഷ്ണനാഥ്, സി. സുരേഷ്, കെ.എ. നാസർ, ഇ. റഫീക്ക്, ഡോ. ഷിഹാബുദ്ദീൻ, ബഷീർ ചെമ്മാട് എന്നിവർ സംസാരിച്ചു.
കാദറലി സെവൻസ്: ഗാലറിക്ക് കാൽനാട്ടി
പെരിന്തൽമണ്ണ: ഡിസംബർ 20 ന് പെരിന്തൽമണ്ണ നെഹറു ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന കാദറലി സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഗാലറിക്ക് കാൽനാട്ടൽ നഗരസഭ അധ്യക്ഷൻ പി. ഷാജി നിർവഹിച്ചു. 10,000 പേർക്കുള്ള സ്റ്റീൽ ഗ്യാലറികളുടെ പ്രവൃത്തികളാണ് നടക്കുന്നത്.
ക്ലബ് പ്രസിഡന്റ് ചട്ടിപ്പാറ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പച്ചീരി ഫാറൂഖ്, ട്രഷറർ മണ്ണിൽ ഹസ്സൻ, മോക്ക മെൻസ് വെയർ മാനേജിങ് ഡയറക്ടർ റംഷാദ്, സുപ്ര മോട്ടോഴ്സ് ജനറൽ മാനേജർ എസ്.കെ. ഗിരീഷ്, എ.ജി.എം. നൂമാൻ, അൽസലാമ ആശുപത്രി ഡയറക്ടർ ആലിക്കൽ അബ്ദുൽ നാസർ, ഡോ. ഷാജി അബ്ദുൽ ഗഫൂർ, ഡോ. നിലാർ മുഹമ്മദ്, ക്ലബ് ഭാരവാഹികളായ എച്ച്. മുഹമ്മദ് ഖാൻ, മണ്ണേങ്ങൽ അസീസ്, യൂസഫ് രാമപുരം, ഇ.കെ. സലിം, പാറയിൽ അബ്ദുൽ കരീം, വി.പി. നാസർ, കുറ്റിരി മാനുപ്പ, ആലിക്കൽ അബ്ദുൽ ഖാദർ, ഇ.കെ. നവാസ്, കുറ്റിരി ഹസൻ, അബ്ദുൽ ഖാദർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

