Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2026 11:20 AM IST Updated On
date_range 6 Aug 2026 11:20 AM ISTകുഴൽക്കിണർ വെള്ളം ഉപയോഗിച്ച് കുപ്പിവെള്ള വിൽപന; സ്ഥാപനം പൂട്ടി ഭക്ഷ്യസുരക്ഷ വിഭാഗം
text_fieldsbookmark_border
തിരൂർ: മാങ്ങാട്ടിരിയിൽ കുഴൽക്കിണർ വെള്ളം ഉപയോഗിച്ച് പ്രമുഖ കുപ്പിവെള്ള ബ്രാൻഡുകളുടെ പേരിൽ വിൽപന നടത്തിയ സ്ഥാപനം ഫുഡ് സേഫ്റ്റി എൻഫോഴ്‌സ്‌മെന്റ് അടച്ചുപൂട്ടി. വിവിധ ബ്രാൻഡുകളുടെ പേരിൽ കുപ്പികളിൽ വെള്ളം നിറച്ച് വിൽപന നടത്തിയ സ്ഥാപനത്തിലാണ് ഫുഡ് സേഫ്റ്റി എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയത്. ലൈസൻസിനായി അപേക്ഷിച്ചിരുന്നെങ്കിലും അംഗീകാരം ലഭിച്ചിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
പരാതിയെ തുടർന്ന് സ്ഥാപനത്തിന്റെ വിതരണത്തിനുള്ള ലൈസൻസ് നേരത്തെ റദ്ദാക്കിയിട്ടും കുപ്പികളിൽ വെള്ളം നിറച്ച് വീണ്ടും വിൽപന തുടരുകയായിരുന്നു. പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ ഫുഡ് സേഫ്റ്റി എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തി. തുടർന്നാണ് സ്ഥാപനം അടച്ചുപൂട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

