Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാൽപ്പന്തിനെ...

കാൽപ്പന്തിനെ നെഞ്ചേറ്റി നഗരി

text_fields
bookmark_border
കാൽപ്പന്തിനെ നെഞ്ചേറ്റി നഗരി
cancel

വേങ്ങര: കുറ്റാളൂർ സബാ സ്ക്വയറിൽ വൈകീട്ട് നാലിന് പൊതുജനങ്ങൾക്കുള്ള ഷൂട്ടൗട്ട് മത്സരത്തോടെയാണ് കാർണിവൽ നഗരി ഉണർന്നത്. മുപ്പതോളം പേർ പെങ്കടുത്ത മത്സരത്തിൽ നിരവധി പേർ സ്നേഹ സമ്മാനം കരസ്ഥമാക്കി. നഗരിയിലെത്തിയ കുരുന്നുകൾ ഉൾപ്പെടെ ഗാനങ്ങൾ ആലപിക്കുകയും സ്പോട്ട് ക്വിസിൽ വിജയിച്ചവർ സമ്മാനം നേടുകയും ചെയ്തു. കണ്ണമംഗലം മുൻ പഞ്ചായത്ത് പ്രസിഡന്റ് സൈദു നെടുമ്പള്ളി, പ്രസാദ് കുറ്റൂർ എന്നിവർ നഗരിക്ക് ഗാനവിരുന്ന് സമ്മാനിച്ചു.

അതിന്ശേഷം കാണികളിൽ ആവേശം നിറച്ച് ഫ്രീ സ്റ്റൈയിൽ ഫുട്ബാൾ മത്സരം അരങ്ങേറി. തുടർന്ന് മലയാള സിനിമ താരങ്ങളായ മോഹൻലാലിന്റെയും ജയന്റെയും രൂപ ഭാവത്തിൽ സ്റ്റേജിലെത്തുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്ത ഹംസ അംജദ് വേങ്ങര, മകൾ അഫ്ന എന്നിവരുടെ കലാപ്രകടനങ്ങളും അരങ്ങേറി. തുടർന്ന് 12.30ന് ഫ്രാൻസ്-മൊറോക്കോ മത്സരം പ്രദർശിപ്പിച്ചു.

ഗേ​ൾ ആ​ൻ​ഡ്​ ബാ​ൾ മ​ത്സ​രം ശ​നി​യാ​ഴ്ച

വേ​ങ്ങ​ര: കു​റ്റാ​ളൂ​ർ സ​ബാ സ്​​ക്വ​യ​റി​ലെ ഫു​ഡ്​ ആ​ൻ​ഡ്​ ബാ​ൾ കാ​ർ​ണി​വ​ലി​ൽ സ്​​ത്രീ​ക​ൾ​ക്ക്​ പ്ര​േ​ത്യ​ക​മാ​യു​ള്ള ഷൂ​ട്ട്​ ഒൗ​ട്ട്​ മ​ത്സ​രം ഗേ​ൾ ആ​ൻ​ഡ്​ ബാ​ൾ അ​ര​ങ്ങേ​റും.നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളാ​ണ്​ മ​ത്സ​രാ​ർ​ഥി​ക​െ​ള കാ​ത്തി​രി​ക്കു​ന്ന​ത്. ​ൈ​വ​കീ​ട്ട്​ അ​ഞ്ചു​മ​ണി​ക്കാ​ണ്​ മ​ത്സ​രം. സ്​​പോ​ട്ട്​ ര​ജി​സ്​​ട്രേ​ഷ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്.

ഇ​നി കാ​ർ​ണി​വ​ൽ ദി​വ​സ​ങ്ങ​ൾ

ശ​നി

കാ​ർ​ണി​വ​ൽ ആ​രം​ഭം - 4.00

മി​നി സ്റ്റേ​ജി​ൽ വി​വി​ധ ത​രം പ​രി​പാ​ടി​ക​ൾ

ഗേ​ൾ ആ​ൻ​ഡ്​ ബാ​ൾ

ഷൂ​ട്ടൗ​ട്ട്​ മ​ത്സ​രം - 5.00

ഫു​ട്​​ബാ​ൾ സ്​​ക്രീ​നി​ങ്​

ഞാ​യ​ർ

കാ​ർ​ണി​വ​ൽ ആ​രം​ഭം

മി​നി​സ്​​റ്റേ​ജി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ

സ​മാ​പ​ന സ​മ്മേ​ള​നം, സ​മ്മാ​ന​ദാ​നം

ഫു​ട്​​ബാ​ൾ സ്​​ക്രീ​നി​ങ്​

മാന്ത്രിക സ്പർശം സമ്മാനിച്ച് ഫ്രീ സ്റ്റൈൽ രാജാക്കന്മാർ

വേങ്ങര: കാൽപന്തിനെ മെരുക്കാൻ ഏകാഗ്രതയും മെയ്വഴക്കവും കൈമുതലാക്കിയ രാജ്യത്തിന്റെ ഭാവി താരങ്ങൾ ഫുഡ് ആൻഡ് ബാൾ കാർണിവലിൽ മാറ്റുരച്ചപ്പോൾ പിറന്നത് വിസ്മയക്കാഴ്ചകൾ. കാൽപന്തുകൊണ്ട് ഇന്ദ്രജാലം കാണിക്കുന്ന ഇവരുടെ മാസ്മരിക പ്രകടനം കാണികളിൽ ആശ്ചര്യവും കൗതുകവും ആവേശവും വാനോളം നിറച്ചു.

ഹം​സ അം​ജ​ത് വേ​ങ്ങ​ര​യും മ​ക​ൾ അ​ഫ്ന വേ​ങ്ങ​ര​യും അ​വ​ത​രി​പ്പി​ച്ച ഫി​ഗ​ർ ഗാ​ന​മേ​ള

കുറ്റാളൂർ സബാ സ്ക്വയറിൽ സംഘടിപ്പിച്ച ഫ്രീ സ്റ്റൈൽ ഫുട്ബാൾ മത്സരമാണ് കാണികളിൽ ഉത്സാഹവും ആവേശവും നിറച്ചത്.

ഫ്രീ ​സ്​​ൈ​​റ്റ​ൽ - ര​ണ്ടാം സ്ഥാ​നം നേ​ടി​യ എ​ട​ത്ത​നാ​ട്ടു​ക​ര സ്വ​ദേ​ശി ന​ഫീ​ൽ

'മാധ്യമം' മീഡിയ പാർട്ണറായി വേങ്ങര ഫുട്ബാൾ ഫാൻസ് ഫോറമാണ് കാർണിവൽ സംഘടിപ്പിക്കുന്നത്. ആറുപേർ പങ്കെടുത്ത മത്സരത്തിൽ ഏലംകുളം സ്വദേശി അഹമ്മദ് ഷമീൽ ഒന്നാം സ്ഥാനവും എടത്തനാട്ടുകര സ്വദേശി നഫീൽ രണ്ടാം സ്ഥാനവും കോഴിക്കോട് മുക്കം സ്വദേശി കെ. മുഹമ്മദ് റസീൽ മൂന്നാം സ്ഥാനവും നേടി.

അരീക്കോട് മാങ്കടവ് ചീക്കോട് റിസ്വാൻ, വടക്കാങ്ങരയിലെ മുഹമ്മദ് ഇജാസ്, അബ്ഷം ജുറൈജ് എന്നിവരാണ് കാൽപന്തിനെ വരുതിയിലാക്കിയ പ്രകടനം കാഴ്ചവെച്ച മറ്റുള്ളവർ. മൂന്നുമുതൽ അഞ്ചുവരെ മിനിറ്റായിരുന്നു പ്രകടന സമയം. റിസ്വാൻ പന്തിനെ കാലിൽ നിർത്തിയും മറിഞ്ഞും തിരിഞ്ഞും ശരീരം ചലിപ്പിച്ച് കൈകളിലേക്കും ചുമലിലേക്കും അവിടെനിന്ന് തലയിലേക്കും ചലിപ്പിച്ചു. ചൂണ്ടുവിരലിൽ പന്ത് വേഗത്തിൽ കറക്കി തലയിൽ വെച്ച് കാണികളുടെ കൈയടി നേടി.

ഫ്രീ ​സ്​​ൈ​​റ്റ​ൽ - മൂ​ന്നാം സ്ഥാ​നം നേ​ടി​യ കോ​ഴി​ക്കോ​ട്​ മു​ക്കംസ്വ​ദേ​ശി കെ. ​മു​ഹ​മ്മ​ദ്​ റ​സീ​ൽ

മുഹമ്മദ് ഇജാസ് കാലുകൊണ്ട് തുടർച്ചയായി പന്ത് തട്ടിയും നെറ്റിയിൽ നിർത്തിയും ചുമലിലേക്ക് നീക്കി ജഴ്‌സി ഊരിയും നടത്തിയ പ്രകടനം കാഴ്ചക്കാർ അത്ഭുതത്തോടെയാണ് നോക്കിയത്. തുടർന്ന് ബാൾ കൈവിരലിൽ വേഗത്തിൽ കറക്കി പേനയിൽ സസ്‌പെൻഡ് ചെയ്ത് നിർത്തി.

മുഹമ്മദ്‌ റസീൽ പന്ത് നിലത്തു തട്ടാതെ നിരവധി തവണ തട്ടി. കാലിൽനിന്ന് നെറ്റിയിലേക്കും തുടർന്ന് മൂക്കിന് മുകളിലും നിർത്തി. അതിന് മുകളിൽ ബൂട്ട് അഴിച്ചുവെച്ചു. ഒരു പന്ത് ചുമലിലും ഒരു ബാൾ കാലിലും വെച്ചതോടെ കാണികളുടെ ആവേശം വർധിച്ചു. ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോഡ് എന്നിവ കരസ്ഥമാക്കിയ നഫീൽ പന്തിനെ കാലിൽനിന്ന് നെറ്റിയിലേക്ക് പായിച്ച് കാണികളുടെ കൈയടി നേടി. നിലത്ത് ഇരുന്ന് കൈകൾ പിറകിൽ കുത്തി കാലുകൊണ്ട് പന്ത് തട്ടി. ചൂണ്ടുവിരലിൽ ബാൾ കറക്കി കൈകൾക്കിടയിലൂടെ പുറത്തെടുത്ത് പേനയിൽ വെച്ച് കണ്ടുനിന്ന കുട്ടിക്ക് കൈമാറി.

കൂടാതെ വടിയിൽ വെച്ച് ബാൾ ഉയർത്തി നെറ്റിയിൽ വെച്ചതോടെ കാണികളുടെ കൈയടി വർധിച്ചു. മത്സരത്തിന് എത്തിയവരിൽ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു അഞ്ചുവയസ്സുള്ള അബ്ഷം ജൂറൈജ്. ജഴ്സിയും ബൂട്ടും അണിഞ്ഞെത്തിയ ഈ കൊച്ചു ഭാവി താരം ചുമലിൽ പന്ത് വെച്ച് പുഷ്അപ് അടിച്ചാണ് കാണികളുടെ കൈയടി നേടിയത്. ഏലംകുളം സ്വദേശിയും കുന്നക്കാവ് സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയുമായ അഹമ്മദ് ഷമീൽ ലിംക റെക്കോഡിന് ഉടമയാണ്.

'ഫു​ഡ് ആ​ൻ​ഡ് ബാ​ൾ കാ​ർ​ണി​വ​ലി'​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ഫ്രീ ​സ്​​ൈ​​റ്റ​ൽ ഫു​ട്​​ബാ​ൾ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ഏ​ലം​കു​ളം സ്വ​ദേ​ശി അ​ഹ​മ്മ​ദ്​ ഷ​മീ​ൽ

മൂന്ന് ബക്കറ്റിന് മുകളിൽ രണ്ടെണ്ണം കൂടി വെച്ച് അതിന് മുകളിൽ രണ്ട് പന്തുകൾ വെച്ച് അതിന് മുകളിൽ പരസഹായം കൂടാതെ നിന്നായിരുന്ന മാസ്മരിക പ്രകടനം പുറത്തെടുത്തത്.

പന്ത് ചുമലിലൂടെ കറക്കിയെടുത്തും കാലിൽ അമ്മാനമാടിയും നെറ്റിയിലേക്കും ചുമലിലേക്കും പായിച്ചും കാണികളെ രസിപ്പിച്ചു.

ഫ്രീ ​സ്​​ൈ​​റ്റ​ൽ മ​ത്സ​ര​ത്തി​ന്റെ വി​ധി​ക​ർ​ത്താ​വ് കെ.​എ​ഫ്.​എ വൈ​സ് പ്ര​സി​ഡ​ന്റ്​ സു​രേ​ന്ദ്ര​ൻ മ​ങ്ക​ട സം​സാ​രി​ക്കു​ന്നു

കെ.എഫ്.എ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ മങ്കട, ജില്ല ഫുട്ബാൾ അസോസിയേഷൻ ട്രഷറർ കെ. നയീം എന്നിവർ വിധികർത്താക്കളായിരുന്നു. ഫ്രീ സ്റ്റൈൽ ഫുട്ബാൾ മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും 'മാധ്യമം' ചീഫ് റീജനൽ മാനേജർ ഇബ്രാഹിം കോട്ടക്കൽ, ന്യൂസ് എഡിറ്റർ ഇനാം റഹ്മാൻ എന്നിവർ സ്നേഹസമ്മാനം കൈമാറി.


പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള ഷൂ​ട്ടൗ​ട്ട്​ മ​ത്സ​ര​ത്തി​ൽ​നി​ന്ന്


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamfood n ball carnival
News Summary - food n ball carnival
Next Story