സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ഫ്ലാഷ് മോബ്
text_fieldsകൂടശ്ശേരി ഗവ.യു.പി. സ്കൂൾ വിദ്യാർഥികൾ സംഘടിപ്പിച്ച ഫ്ലാഷ് മോബ്
കൂടശ്ശേരി: ഗവ.യു.പി. സ്കൂൾ ശതാബ്ദിയാഘോഷത്തിന്റെ വിളംബര ഘോഷയാത്രയുടെ പ്രചരണാർഥം സ്ത്രീധനം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ഏഴാം ക്ലാസ് വിദ്യാർഥിനികൾ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. കുറുമ്പത്തൂർ, എ.കെ നഗർ, കൂടശ്ശേരിപാറ, മാട്ടുമ്മൽ, കരുവാൻപടി, കാട്ടാംകുന്ന് എന്നിവിടങ്ങളിലാണ് പരിപാടി അവതരിപ്പിച്ചത്.
ഏഴാം ക്ലാസ് വിദ്യാർഥികളായ സാവേരി, ഗീതിക, ശ്രീനന്ദ, അനുപമ, അശ്വതി, അർച്ചന, നവ്യ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രധാനാധ്യാപിക ടി. ശ്രീകല, പി.ടി.എ പ്രസിഡൻറ് പി.കെ. സക്കീർ ഹുസൈൻ, എസ്.എം.സി ചെയർമാൻ ഷാഫി മേനോത്തിൽ, അധ്യാപകർ എന്നിവർ സംബന്ധിച്ചു.

