Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅഞ്ചുമാസം പ്രായമായ...

അഞ്ചുമാസം പ്രായമായ കുഞ്ഞിനെ വീടിനകത്ത് കയറി നായ് ആക്രമിച്ചു

text_fields
bookmark_border
അഞ്ചുമാസം പ്രായമായ കുഞ്ഞിനെ വീടിനകത്ത് കയറി നായ് ആക്രമിച്ചു
cancel

കോട്ടക്കൽ: അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ വീടിനകത്ത് കയറി തെരുവുനായ് ആക്രമിച്ചു. ഒതുക്കുങ്ങൽ തൊടുകുത്തുപറമ്പിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. ബന്ധുവീട്ടിൽ വിവാഹത്തിനായി വിരുന്നെത്തിയ മുഹമ്മദ് റാഫി-ജൗഹറ ദമ്പതികളുടെ മകൻ ഹനി അസീമിനാണ് കടിയേറ്റത്. മുഖത്തും ചെവിയിലും തലക്കും കൈയിലും കടിയേറ്റ കുട്ടിയെ ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്നു ഹനി. പഞ്ചായത്തിലെ മറ്റത്തൂരങ്ങാടി, മുസ്‍ലിയാരങ്ങാടി, മുനമ്പത്ത് എന്നിവിടങ്ങളിലും നായുടെ ആക്രമണമുണ്ടായി. മദ്റസയിൽ പോവുകയായിരുന്ന മറ്റത്തൂരങ്ങാടി പുളിക്കൽ റിഷാദ് അലി, മുസ്‍ലിയാരങ്ങാടിയിലുള്ള നാരായണൻ, മുനമ്പത്ത് സൈനബ എന്നിവർക്കാണ് പരിക്കേറ്റത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dog attackMalappuram News
News Summary - Five-month-old baby attacked by dog ​​inside house
Next Story