മുക്കുപണ്ടം പണയംവെച്ച് അഞ്ച് ലക്ഷം തട്ടി; പ്രതി പിടിയിൽ
text_fieldsഅസ്കർ
വണ്ടൂർ: രണ്ട് ബാങ്കുകളിൽ മൂന്ന് തവണ മുക്കുപണ്ടം പണയംവെച്ച് അഞ്ച് ലക്ഷം രൂപ തട്ടിയ കേസിൽ ഏമങ്ങാട് കറുത്തേടത്ത് ഹൗസിൽ അസ്കറിനെ (49) വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തു. പൂക്കോട്ടുംപാടത്തെ സ്വകാര്യ ബാങ്കിലും വണ്ടൂരിലെ ഫെഡറൽ ബാങ്കിലുമാണ് മുക്കുപണ്ടം പണയംവെച്ചത്. ബാങ്കിന്റെ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്.
പൂക്കോട്ടുംപാടത്തെ സ്വകാര്യ ബാങ്കിലാണ് തട്ടിപ്പിന് തുടക്കം. മുക്കുപണ്ടം കൊണ്ടുള്ള വള പണയംവെച്ച് രണ്ട് ലക്ഷത്തിലധികം രൂപയാണ് ഇവിടെനിന്ന് കൈപ്പറ്റിയത്. ഇതേ രീതിയിൽ വണ്ടൂരിലെ ഫെഡറൽ ബാങ്കിലും വള പണയംവെച്ചു. ജൂൺ, ജൂലൈ മാസങ്ങളിലായി രണ്ട് തവണയാണ് ഫെഡറൽ ബാങ്കിൽ പണയംവെച്ചത്. രണ്ട് അക്കൗണ്ടുകളിലായാണ് ഇടപാടുകൾ നടത്തിയത്.
11 ഗ്രാം തൂക്കം വരുന്ന വളകൾ പണയംവെച്ച് രണ്ട് ലക്ഷത്തിലധികം രൂപ ഇവിടെനിന്നും കൈപ്പറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തി. രണ്ട് ബാങ്കുകളിൽ നിന്നുമായി മൂന്ന് തവണയായായണ് അഞ്ച് ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. സംശയം തോന്നിയതിനാലാണ് പൂക്കോട്ടുംപാടത്തെ സ്വകാര്യ ബാങ്ക് പരിശോധന നടത്തിയത്. ഇതോടെയാണ് മുക്കുപണ്ടമാണെന്ന് വ്യക്തമായത്. തുടർന്ന് ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ വണ്ടൂർ പൊലീസ് അസ്കറിനെ ബുധനാഴ്ച രാവിലെയാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

