Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിനോദയാത്ര ബസ് അപകടത്തിൽപെട്ട് അഞ്ചുപേർക്ക് പരിക്ക്

text_fields
bookmark_border
വിനോദയാത്ര ബസ് അപകടത്തിൽപെട്ട് അഞ്ചുപേർക്ക് പരിക്ക്
cancel

ചങ്ങരംകുളം: വിനോദയാത്ര കഴിഞ്ഞ് മൂന്നാറിൽനിന്ന് മടങ്ങുകയായിരുന്ന സംഘത്തിന്റെ ബസ് അപകടത്തിൽപെട്ട് അഞ്ചുപേർക്ക് പരിക്കേറ്റു. പെരിന്തൽമണ്ണ മക്കരപ്പറമ്പ് സ്വദേശികളായ റിൻഷ (15), അംജാദ് (22), അബ്ദുൽ സലാം (44), മുഹമ്മദ് റയാൻ (15), റാസി (10) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചങ്ങരംകുളം ഓർക്കിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

ബുധനാഴ്ച‌ പുലർച്ചെ 5.30ഓടെ കുറ്റിപ്പുറം-തൃശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് മാർസ് സിനിമാസിന് മുൻവശത്താണ് അപകടം നടന്നത്. ഹമ്പിൽ ബസ് ബ്രേക്കിട്ടതോടെ പിറകിൽ വന്ന മറ്റൊരു ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Five Injured as Excursion Bus Meets with Accident
Next Story