Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫ​സ്​​റ്റ്​ ലൈ​ന്‍...

ഫ​സ്​​റ്റ്​ ലൈ​ന്‍ ചി​കി​ത്സ കേ​ന്ദ്രം മ​ല​പ്പു​റം ഗ​വ. കോ​ള​ജി​ല്‍ സ​ജ്ജ​ം

text_fields
bookmark_border
ഫ​സ്​​റ്റ്​ ലൈ​ന്‍ ചി​കി​ത്സ കേ​ന്ദ്രം മ​ല​പ്പു​റം ഗ​വ. കോ​ള​ജി​ല്‍ സ​ജ്ജ​ം
cancel
camera_alt??????????? ??????????????? ????? ????????? ??????????? ?????? ????????????????? ????????????? ??????????? ???. ??????????? ?????????????????? ??.???????. ???????????? ?????????????????? ?????????????????? ??????????????

മ​ല​പ്പു​റം: ന​ഗ​ര​സ​ഭ​യു​ടെ ആ​ദ്യ കോ​വി​ഡ് ഫ​സ്​​റ്റ്​ ലൈ​ന്‍ ചി​കി​ത്സ കേ​ന്ദ്രം ജ​ന​കീ​യ പി​ന്തു​ണ​യോ​ടെ മ​ല​പ്പു​റം ഗ​വ. കോ​ള​ജി​ല്‍ സ​ജ്ജ​മാ​യി. ജി​ല്ല​യി​ലെ വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും സ്ഥാ​പ​ന​ങ്ങ​ളും കോ​വി​ഡ് ഫ​സ്​​റ്റ്​ ലൈ​ന്‍ ചി​കി​ത്സ കേ​ന്ദ്ര​ത്തി​ലേ​ക്കാ​വ​ശ്യ​മാ​യ സാ​ധ​ന സാ​മ​ഗ്രി​ക​ള്‍ ന​ല്‍കി സ​ഹാ​യി​ച്ചു. 

ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്‌​സ​ൻ സി.​എ​ച്ച്. ജ​മീ​ല ടീ​ച്ച​ര്‍ക്ക് സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ക​ര്‍ മ​ല​പ്പു​റം ഗ​വ. കോ​ള​ജി​ല്‍ ​െവ​ച്ച് സാ​ധ​ന​ങ്ങ​ള്‍ ൈകെ​മാ​റി. മേ​ൽ​മു​റി മ​അ​ദി​ന്‍ കാ​മ്പ​സ് 90 ക​ട്ടി​ലു​ക​ൾ കൈ​മാ​റി. വി.​കെ.​സി ഗ്രൂ​പ്​ 75 കി​ട​ക്ക, ത​ല​യ​ണ, ബെ​ഡ്ഷീ​റ്റ് എ​ന്നി​വ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ നൗ​ഷാ​ദ് അ​സോ​സി​യേ​ഷ​ന്‍ ബെ​ഡ്ഷീ​റ്റ്, ബ​ക്ക​റ്റ്, മ​ഗ്, ടൂ​ത്ത് പേ​സ്​​റ്റ്, ബ്ര​ഷ്, സോ​പ്പ് തു​ട​ങ്ങി​യ​വ​യും വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​മാ​യ പ്രീ​തി സി​ല്‍ക്സ് 50 വി​രി​ക​ളും 50 ത​ല​യ​ണ​ക​ളും കൈ​മാ​റി. 120 ബെ​ഡു​ക​ളാ​ണ് കോ​ള​ജി​ല്‍ സ​ജ്ജ​മാ​ക്കി​യ​ത്. ഗ​വ. കോ​ള​ജി​ലെ ക്ലാ​സ് റൂ​മു​ക​ളും ഓ​ഡി​റ്റോ​റി​യ​വു​മാ​ണ് ചി​കി​ത്സ കേ​ന്ദ്ര​മാ​യി ഒ​രു​ക്കി​യ​ത്. കോ​ട്ട​പ്പ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍മാ​രു​ടേ​യും ന​ഴ്‌​സ്മാ​രു​ടേ​യും പാ​രാ​മെ​ഡി​ക്ക​ല്‍ അം​ഗ​ങ്ങ​ളു​ടെ സേ​വ​ന​വു​മാ​ണ് കേ​ന്ദ്ര​ത്തി​ല്‍ ല​ഭ്യ​മാ​കു​ക.  

ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ റ​ജീ​ന ഹു​സൈ​ൻ, മാ​നേ​ജി​ങ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഒ. ​സ​ഹ​ദേ​വ​ൻ, ഹാ​രി​സ് ആ​മി​യ​ൻ, തോ​പ്പി​ൽ മു​ഹ​മ്മ​ദ് കു​ട്ടി, കെ.​കെ. മു​സ്ത​ഫ എ​ന്ന നാ​ണി, സെ​ക്ര​ട്ട​റി കെ. ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, ഡോ. ​രാ​ജ​ഗോ​പാ​ൽ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ. ​മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ, ഷ​ബീ​ർ അ​മ്പ​ല പൊ​റ്റ, ജ​ലീ​ൽ തു​ളു​വ​ത്ത് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscovid 19Covid In Kerala
News Summary - Firstline treatment center in malappuram College-Kerala news
Next Story