'ആദ്യ രക്തദാനം' കാമ്പയിൻ പുതുതായി രക്തം നൽകിയത് 279 പേർ
text_fieldsമലപ്പുറം: ബ്ലഡ് ഡോണേഴ്സ് കേരള ജില്ലയിൽ ജൂൺ 14ന് ലോക രക്തദാതൃ ദിനത്തോടനുബന്ധിച്ച് തുടക്കം കുറിച്ച 'ആദ്യ രക്തദാനം' 58 ദിവസം പിന്നിട്ടപ്പോൾ 279 പുതിയ രക്തദാതാക്കൾ അംഗീകൃത കേന്ദ്രങ്ങളിൽ രക്തദാനം നിർവഹിച്ചതായി ഭാരവാഹികൾ അറിയിച്ചു. കോവിഡ് സാഹചര്യത്തിലുണ്ടായ രക്തദാതാക്കളുടെ ഗണ്യമായ കുറവും ക്യാമ്പുകൾ സംഘടിപ്പിക്കാനുള്ള ബുദ്ധിമുട്ടും രക്ത ലഭ്യതയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ആതുര നഗരമായ പെരിന്തൽമണ്ണയിൽ നിലവിൽ രൂക്ഷമായ രക്തക്ഷാമമാണ് നേരിടുന്നത്. ജീവിതത്തിൽ ഇത് വരെ രക്തദാനം നിർവഹിക്കാത്ത ആരോഗ്യമുള്ള 18 വയസ്സിനും 50 വയസ്സിനുമിടയിലുള്ള ഓരോരുത്തരും കാമ്പയിെൻറ ഭാഗമാവണമെന്ന് ഇവർ അഭ്യർഥിച്ചു. ഫോൺ: 9633304450, 9895673787, 9745672957, 8907709708, 9846642134.

