ഫിറോസ് കുന്നംപറമ്പിലിെന ആദരിച്ചു
text_fieldsമേപ്പാടം റോഡിൽ സ്ഥാപിച്ച സേഫ്റ്റി കോൺവെക്സ് മിറർ ഫിറോസ് കുന്നംപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു
മമ്പാട്: ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെ മേപ്പാടം ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആദരിച്ചു.
അതോടൊപ്പം മേപ്പാടത്തെ സ്ഥിരം അപകട വളവിൽ നാട്ടുകാരുടെ സഹകരണത്തോടെ സ്ഥാപിച്ച റോഡ് സേഫ്റ്റി കോൺവെക്സ് മിററിെൻറ ഉദ്ഘാടനവും അേദ്ദഹം നിർവഹിച്ചു.
കാലിക്കറ്റ് എൻ.ഐ.ടിയിൽനിന്ന് എം.എസ്സി കെമിസ്ട്രിയിൽ ഒന്നാം റാങ്കും സി.എസ്.െഎ.ആർ^എൻ.ഇ.ടി പരീക്ഷയിൽ 60ാം റാങ്കും നേടി യു.എ.ഇ യൂനിവേഴ്സിറ്റിയിൽ പിഎച്ച്.ഡിക്ക് അഡ്മിഷൻ നേടിയ മാഹിറ ബഷ്റിയെ ഫിറോസ് കുന്നംപറമ്പിൽ മെമേൻറാ നൽകി ആദരിച്ചു.
ക്ലബ് പ്രസിഡൻറ് മുനീർ മേപ്പാടം അധ്യക്ഷത വഹിച്ചു. കെ.പി. ഫാസിൽ, കെ.എം. മുനീർ, കെ.എം. ഹബീബ്, ശൈലേഷ്, സി. സിദ്ദീഖ്, വി. സിറാജ്, റഹീം മൂർഖൻ, പി. അഷ്റഫ്, പി.കെ. റുമൈസ്, പി.കെ. നിസാർ എന്നിവർ നേതൃത്വം നൽകി.