Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചൈനീസ് മോതിരങ്ങൾ...

ചൈനീസ് മോതിരങ്ങൾ കോർത്ത് ഫയർമാന്മാർ മാല തീർത്തു

text_fields
bookmark_border
Fireman finished the necklace with Chinese rings
cancel
camera_alt

ആ​ളു​ക​ളു​ടെ വി​ര​ലി​ൽ കു​ടു​ങ്ങി​യ ചൈ​നീ​സ്​ മോ​തി​ര​ങ്ങ​ൾ ഊ​രി​യെ​ടു​ത്ത്​ മ​ല​പ്പു​റം ഫ​യ​ർ​സ്​​റ്റേ​ഷ​നി​ൽ മാ​ല​യാ​ക്കി സൂ​ക്ഷി​ക്കു​ന്ന​ത്​ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന സേ​നാം​ഗം

മ​ല​പ്പു​റം: ജി​ല്ല ആ​സ്ഥാ​ന​ത്തെ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ്റ്റേ​ഷ​നി​ൽ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഒ​രു മാ​ല​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. മു​ത്തു​ക​ളോ ക​ല്ലു​ക​ളോ പൂ​ക്ക​ളോ അ​ല്ല അ​തി​ൽ കോ​ർ​ത്തി​രി​ക്കു​ന്ന​ത്. ചൈ​നീ​സ് സ്റ്റീ​ൽ മോ​തി​ര​ങ്ങ​ളാ​ണ്. വി​ര​ലി​ൽ കു​ടു​ങ്ങി​യ അ​വ​സ്ഥ​യി​ൽ യു​വാ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും ഫ​യ​ർ ഫോ​ഴ്സി​ന്‍റെ സ​ഹാ​യം തേ​ടി​യെ​ത്തു​മ്പോ​ൾ സേ​നാം​ഗ​ങ്ങ​ൾ ഊ​രി​യെ​ടു​ക്കും. എ​ന്നി​ട്ട​ത് മാ​ല​യി​ൽ കോ​ർ​ക്കും. ചൈ​നീ​സ് സ്റ്റീ​ൽ മോ​തി​ര​ങ്ങ​ൾ ധ​രി​ക്കു​ന്ന​തി​നെ​തി​രാ​യ ബോ​ധ​വ​ത്​​ക​ര​ണ​മാ​ണ് മാ​ല​യു​ണ്ടാ​ക്ക​ലി​ന് പി​ന്നി​ൽ. വി​ല കു​റ​ഞ്ഞ ചൈ​നീ​സ് മോ​തി​ര​ങ്ങ​ൾ യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ഹ​ര​മാ​യി​ട്ടു​ണ്ട്.

വി​ര​ലി​ൽ കു​ടു​ങ്ങി​യാ​ൽ ഊ​രി​യെ​ടു​ക്കാ​ൻ സ്വ​ന്തം നി​ല​ക്ക് പ​ര​മാ​വ​ധി ശ്ര​മി​ക്കും. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും സോ​പ്പും എ​ണ്ണ​യും ഉ​ൾ​പ്പെ​ടെ പ​രീ​ക്ഷി​ക്കും. വി​ര​ലു​ക​ൾ വീ​ർ​ക്കു​ക​യ​ല്ലാ​തെ നി​രാ​ശ​യാ​യി​രി​ക്കും ഫ​ലം. ക​ഠി​ന​മാ​യ വേ​ദ​ന​യോ​ടെ വീ​ങ്ങി​യ ച​ർ​മ​വു​മാ​യി ഇ​വ​ർ സ്വ​ർ​ണ​പ്പ​ണി​ക്കാ​രെ​യും ത​ട്ടാ​ൻ​മാ​രെ​യ​ട​ക്കം സ​മീ​പി​ക്കും. ഒ​ടു​വി​ലാ​ണ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്കോ ഫ​യ​ർ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കോ ഓ​ടു​ക. മോ​തി​രം നീ​ക്കം ചെ​യ്യു​ന്ന​തി​ൽ ആ​ശു​പ​ത്രി​ക​ളും പ​ല​പ്പോ​ഴും പ​രാ​ജ​യ​പ്പെ​ടു​ന്നു​വെ​ന്നും ഫ​യ​ർ​മാ​ൻ​മാ​രു​ടെ സ​ഹാ​യം​ത​ന്നെ വേ​ണ്ടി​വ​രാ​റു​ണ്ടെ​ന്നും മ​ല​പ്പു​റം സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ എം. ​അ​ബ്​​ദു​ൽ ഗ​ഫൂ​ർ പ​റ​യു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ നി​ന്ന് വ​രെ ഫ​യ​ർ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് വി​ളി​ച്ച സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

പ്ര​തി​മാ​സം 20ലേ​റെ കേ​സു​ക​ൾ മ​ല​പ്പു​റ​ത്തെ​ത്തു​ന്നു. ഒ​രു ദി​വ​സം നാ​ല് കേ​സു​ക​ൾ വ​രെ കൈ​കാ​ര്യം ചെ​യ്തി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തെ മ​റ്റു ഫ​യ​ർ സ്റ്റേ​ഷ​നു​ക​ളി​ലും ഇ​ത്ത​രം കേ​സു​ക​ൾ ല​ഭി​ക്കു​ന്നു​ണ്ട്. അ​വ​ർ നീ​ക്കം​ചെ​യ്ത മോ​തി​ര​ങ്ങ​ൾ കു​പ്പി​ക​ളി​ൽ സൂ​ക്ഷി​ക്കു​മ്പോ​ൾ ത​ങ്ങ​ൾ മാ​ല പോ​ലെ കോ​ർ​ത്തു​വെ​ക്കു​ക​യാ​ണെ​ന്ന് ഗ​ഫൂ​ർ വ്യ​ക്ത​മാ​ക്കി. ചൈ​നീ​സ് മോ​തി​ര​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ വി​ര​ലി​ൽ കു​ടു​ങ്ങും. ആ​ദ്യം നൂ​ൽ ഉ​പ​യോ​ഗി​ച്ച് നീ​ക്കം​ചെ​യ്യാ​ൻ നോ​ക്കും. പി​ന്നെ​യാ​ണ് ക​ട്ട​ർ ഉ​പ​യോ​ഗി​ക്കു​ക.

സ്വ​ർ​ണം​പോ​ലെ എ​ളു​പ്പ​ത്തി​ൽ വ​ള​യു​ന്ന​ത​ല്ല ചൈ​നീ​സ് ഉ​രു​ക്കു മോ​തി​ര​ങ്ങ​ൾ. പു​ല​ർ​ച്ച വ​രെ അ​സ​ഹ​നീ​യ വേ​ദ​ന​യോ​ടെ ആ​ളു​ക​ൾ എ​ത്താ​റു​ണ്ട്. ഊ​രി​യെ​ടു​ത്ത സ​ന്തോ​ഷ​ത്തി​ൽ പ​ല​രും ഫ​യ​ർ​മാ​ന്മാ​ർ​ക്ക് പ​ല​ഹാ​ര​ങ്ങ​ൾ ന​ൽ​കി​യാ​ണ് മ​ട​ങ്ങാ​റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FiremanChinese rings
News Summary - Fireman finished the necklace with Chinese rings
Next Story