Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമരം വെട്ടുന്നതിനിടെ കൈ...

മരം വെട്ടുന്നതിനിടെ കൈ മുറിഞ്ഞു; തൊഴിലാളിക്ക് രക്ഷകരായി അഗ്നിരക്ഷാസേന

text_fields
bookmark_border
മരം വെട്ടുന്നതിനിടെ കൈ മുറിഞ്ഞു; തൊഴിലാളിക്ക് രക്ഷകരായി അഗ്നിരക്ഷാസേന
cancel

താനൂർ: മരം വെട്ടുന്നതിനിടെ കൈ മുറിഞ്ഞ് പരിക്കേറ്റ തൊഴിലാളിയെ താനൂർ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. താനൂർ കാട്ടിലങ്ങാടി സ്റ്റേഡിയം വളപ്പിലെ മരം മുറിക്കുന്നതിനിടെയാണ് തറമ്മൽ റഹീം മരത്തിൽ കുടുങ്ങിയത്. കൈയിൽ മുറിഞ്ഞതിനാൽ താഴെ ഇറങ്ങാൻ സാധിക്കാതെ വന്നതോടെയാണ് താനൂർ ഫയർ സ്റ്റേഷനിൽ വിവരമറിയിച്ചത്.

ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എൻ.പി. സജിത്ത് മരത്തിൽ കയറി സേനാംഗങ്ങളുടെ സഹായത്തോടെ സുരക്ഷിതമായി റഹീമിനെ താഴെയെത്തിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ പി.പി. സജീഷ് കുമാർ, സി. അക്ഷയ് കൃഷ്ണൻ, പി.പി. അനുരാഗ്, ബി.എസ്. അഖിൽ, ഫയർ ആൻഡ് റെസ്ക്യൂ ഡ്രൈവർ എം.വി. അഭിനേഷ്, ഹോം ഗാർഡ് വി. മണികണ്ഠൻ, വി. രഞ്ജിഷ് കുമാർ എന്നിവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. മരം വെട്ടുന്നതിനിടെ അപകടത്തിൽപെട്ട തൊഴിലാളിയെ അഗ്നിരക്ഷാസേനാംഗങ്ങൾ രക്ഷപ്പെടുത്തുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Firefightersrescue workerMalappuram News
News Summary - Firefighters rescue worker who cut his hand while cutting wood
Next Story