തേങ്ങ പൊതിക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
text_fieldsതേങ്ങ പൊതിക്കുന്നതിനിടെ യന്ത്രത്തിൽ കൈ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തുന്നു
മലപ്പുറം: തേങ്ങ പൊതിക്കുന്നതിനിടെ യന്ത്രത്തിൽ കൈ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കോട്ടക്കൽ ഫാറൂഖ് നഗറിലെ കുന്നക്കാടൻ ഹൗസിലെ കുഞ്ഞിക്കമ്മുവിെൻറ മകൻ മുർഷിദാണ് (18) അപകടത്തിൽപെട്ടത്. തിങ്കളാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം.
ബന്ധുവും അയൽവാസിയുമായ കുന്നക്കാടൻ മെയ്തുവിെൻറ വീട്ടിൽ തേങ്ങ പൊതിക്കുന്നതിനിടെയാണ് അബദ്ധത്തിൽ കൈ കുടുങ്ങിയത്. നാട്ടുകാരും വീട്ടുകാരും ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ മലപ്പുറം അഗ്നിരക്ഷ സേനയെ വിവരമറിയിക്കുകയായിരുന്നു. മലപ്പുറത്തുനിന്ന് എത്തിയ ഫയർഫോഴ്സ് ജീവനക്കാർ രണ്ടു മണിക്കൂറോളം പരിശ്രമിച്ചാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനത്തിനിടെ യുവാവിെൻറ ആരോഗ്യനില മോശമായതിനെ തുടർന്ന് മെഡിക്കൽ സംഘത്തിെൻറ സേവനം തേടിയിരുന്നു. സാരമായി പരിക്കേറ്റ യുവാവിനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറം അഗ്നിരക്ഷ നിലയത്തിലെ സീനിയർ ഫയർ ഓഫിസർ കെ. പ്രതീഷ്, ഫയർ ഓഫിസർമാരായ എൽ. ഗോപാലകൃഷ്ണൻ, കെ.എം. മുജീബ്, െക. സുധീഷ്, എം. നിസാമുദ്ദീൻ, ഹോം ഗാർഡ് സി. വേണുഗോപാൽ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.