ഇൻകൽ സിറ്റിയിൽ തീപിടിത്തം
text_fieldsമലപ്പുറം: ഇൻകൽ സിറ്റിയിലെ പ്ലൈവുഡ് നിർമാണശാലയിലുണ്ടായ തീപിടിത്തം പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് എ.എം.എ ലാമിനേറ്റെർസ് പ്ലൈവുഡ് നിർമാണശാലയിൽ തീപിടിത്തമുണ്ടായത്. യന്ത്രസാമഗ്രികളിൽ നിന്നുള്ള തീ ഡസ്റ്റ് കലക്ടറിലെത്തി ആളിപ്പടരുകയായിരുന്നു. ജീവനക്കാർ തീയണക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രിക്കാനാവാത്തവിധം വ്യാപിച്ചു.
മലപ്പുറം സ്റ്റേഷൻ ഓഫിസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ അഗ്നി രക്ഷാസേന മൂന്ന് മണിക്കൂറോളം പണിപ്പെട്ടാണ് തീപൂർണമായും അണച്ചത്. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ആർ. അരുൺ, സേനാംഗങ്ങളായ മനോജ് മുണ്ടേക്കാട്, പി. മുഹമ്മദ് ഷഫീഖ്, എ. വിപിൻ, സി. വേണുഗോപാൽ, സി. രാജേഷ് എന്നിവർ ചേർന്നാണ് തീയണച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

