ചകിരിനാരിലെ തീപിടിത്തം ആശങ്ക സൃഷ്ടിച്ചു
text_fieldsചെറുകുളമ്പ് ചകിരി യൂനിറ്റിൽ തീ അണക്കാനുള്ള അഗ്നിരക്ഷ സേനയുടെ ശ്രമം
മലപ്പുറം: കുറുവ പഞ്ചായത്തിൽ 17ാം വാർഡ് ചെറുകുളമ്പ് ചകിരി യൂനിറ്റിന് തീപിടിച്ചത് ആശങ്കപ്പെടുത്തി. ചൊവ്വാഴ്ച ഉച്ചക്ക് 1.30ഓടെയാണ് സംഭവം. പ്രദേശത്ത് പ്രവർത്തിച്ചുവരുന്ന അബ്ദുൽ നാസർ, ശിഹാബുദ്ദീൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് സമീപം കൂട്ടിയിട്ട ചകിരിച്ചോറിൽ തീപിടിക്കുകയും പരിസരത്ത് പുക ഉയരുകയുമായിരുന്നു. ഓഫിസിന്റെ പ്രവർത്തന സൗകര്യാർഥം വെൽഡിങ് നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ തീപ്പൊരി ചകിരിച്ചോറിൽ വീണതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പെരിന്തൽമണ്ണ, മഞ്ചേരി എന്നിവിടങ്ങളിലെ അഗ്നിരക്ഷ സേനയെത്തി തീയണച്ചു. അസി. സ്റ്റേഷൻ ഓഫിസർ ഇസ്മായിൽ ഖാൻ, സീനിയർ ഓഫിസർമാരായ കെ. സിയാദ്, അബ്ദുൽ മുനീർ, ഫയർ ഓഫിസർമാരായ കെ. അഫ്സൽ, ഹോം ഗാർഡ് അശോക് കുമാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

