ചെമ്മാട് തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
text_fieldsതിരൂരങ്ങാടി: ചെമ്മാട്-മമ്പുറം ബൈപാസിലെ അലൂമിനിയം മെറ്റീരിയൽസ് ഷോപ്പിലുണ്ടായ വൻതീപിടിത്തതിൽ ലക്ഷങ്ങളുടെ നഷ്ടം. തിങ്കളാഴ്ച വൈകുന്നേരം ഏഴോടെയാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. വൈകുന്നേരം സ്ഥാപനം അടച്ച് ജീവനക്കാർ പോയശേഷമാണ് തീപിടിച്ചത്.
കനത്ത മഴയും ഇടിമിന്നലുമുണ്ടായ സമയത്താണ് തീപിടിത്തം. ഫൈബർ വാതിലുകൾ, പി.വി.സി ഷീറ്റുകൾ, അലൂമുനിയം മെറ്റീരിയൽസ് തുടങ്ങിയവ വിലപന നടത്തുന്ന സ്ഥാപനമാണിത്. മലപ്പുറം, തിരൂർ, താനൂർ എന്നിവിടങ്ങളിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും സന്നദ്ധപ്രവർത്തകരും ചേർന്നാണ് തീയണച്ചത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

