Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതേഞ്ഞിപ്പലം...

തേഞ്ഞിപ്പലം എം.സി.എഫിലെ അഗ്നിബാധ; മാലിന്യം ഹരിതകര്‍മസേന മാറ്റിത്തുടങ്ങി

text_fields
bookmark_border
haritha karma sena
cancel

തേ​ഞ്ഞി​പ്പ​ലം: അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ തേ​ഞ്ഞി​പ്പ​ലം പ​ഞ്ചാ​യ​ത്തി​ന്റെ അ​ജൈ​വ മാ​ലി​ന്യ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ല്‍ ത​ക​ര്‍ന്ന കെ​ട്ടി​ട​ങ്ങ​ള്‍ക്കു​ള്ളി​ല്‍ കു​ടു​ങ്ങി​യ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ഹ​രി​ത​ക​ര്‍മ സേ​ന മാ​റ്റി തു​ട​ങ്ങി. സ്ഥ​ലം ശു​ചീ​ക​രി​ക്കു​ന്ന പ്ര​വൃ​ത്തി തു​ട​രു​ക​യാ​ണ്. പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ ഹ​രി​ത​ക​ര്‍മ സേ​ന അം​ഗ​ങ്ങ​ളെ​യും ഉ​പ​യോ​ഗി​ച്ചാ​ണ് പ്ലാ​സ്റ്റി​ക് നീ​ക്ക​ലും ശു​ചീ​ക​ര​ണ​വും. തി​ങ്ക​ളാ​ഴ്ച ശു​ചി​ത്വ​മി​ഷ​ന്‍ പ്ര​തി​നി​ധി​ക​ളും പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ലം സ​ന്ദ​ര്‍ശി​ച്ചു.

അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് മ​ല​പ്പു​റ​ത്ത് നി​ന്നു​ള്ള ഫോ​റ​ന്‍സി​ക് വി​ദ​ഗ്ധ​രും പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. അ​ഗ്നി​ബാ​ധ​യു​ടെ​യും വി​വാ​ദ​ത്തി​ന്റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചൊ​വ്വാ​ഴ്ച പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​ടി​യ​ന്ത​ര യോ​ഗം ചേ​രും. ഗ്രീ​ന്‍ വോ​യ്‌​സി​ന് ഒ​മ്പ​ത് ല​ക്ഷം രൂ​പ ന​ല്‍കു​ന്ന​തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ലു​ണ്ടാ​യ വീ​ഴ്ച​യും യോ​ഗ​ത്തി​ല്‍ വി​ഷ​യ​മാ​കും. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി പ്ര​കാ​രം തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

എം.​സി.​എ​ഫ് കെ​ട്ടി​ട​ങ്ങ​ളി​ലും റോ​ഡി​ലു​മാ​യി മൂ​ന്ന് സി.​സി.​ടി.​വി കാ​മ​റ​ക​ളു​ണ്ടാ​യി​രു​ന്നു. കെ​ട്ടി​ട​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന​വ തീ​പി​ടി​ച്ചു ന​ശി​ച്ചു. റോ​ഡ​രി​കി​ലു​ള്ള കാ​മ​റ​യി​ല്‍ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ അ​ന്വേ​ഷ​ണ​ത്തി​ന് സ​ഹാ​യ​ക​മാ​കു​മോ എ​ന്ന​ത് പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. തേ​ഞ്ഞി​പ്പ​ലം പ​ഞ്ചാ​യ​ത്തി​ലെ 17 വാ​ര്‍ഡു​ക​ളി​ല്‍ നി​ന്നാ​യി ഹ​രി​ത ക​ര്‍മ​സേ​ന മാ​സ​ങ്ങ​ളാ​യി ശേ​ഖ​രി​ച്ച 15 ട​ണ്ണി​ല​ധി​കം പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളാ​ണ് ക​ത്തി ന​ശി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Haritha karma SenaThenjipalamFire
News Summary - Fire at Tenjipalam MCF; Haritha karma Senahas started removing the waste
Next Story