കാലിക്കറ്റ് വാഴ്സിറ്റി; ഫിലിം ഫെസ്റ്റിവലിനും കാർണിവലിനും ഇന്ന് തുടക്കം
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല വിദ്യാർഥി യൂനിയൻ നടത്തുന്ന മൂന്ന് ദിവസത്തെ ഫിലിം ഫെസ്റ്റിവൽ ആൻഡ് കാർണിവലിന് തിങ്കളാഴ്ച തുടക്കം. സിനിമ, സംഗീതം, കല, വിനോദം എന്നിവയെ ഒറ്റവേദിയിൽ ഒരുമിപ്പിക്കുന്ന സാംസ്കാരിക പരിപാടിക്കാണ് തുടക്കമാകുന്നത്. സർവകലാശാല സെമിനാർ കോംപ്ലക്സ് സൈഡ് ഹാളിൽ രാവിലെ 10, ഉച്ചക്ക് രണ്ട്, വൈകീട്ട് ആറ് എന്നീ സമയങ്ങളിലാണ് മൂന്ന് ദിവസവും സിനിമ പ്രദർശനം.
വിവിധ ഭാഷകളിലും വിഷയങ്ങളിലും നിന്നുള്ള ശ്രദ്ധേയമായ സിനിമകൾ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പ്രദർശിപ്പിച്ച് സംവാദത്തിനും ചിന്തകൾക്കും വേദി ഒരുക്കും. കല, ചലച്ചിത്രം, സാമൂഹിക-രാഷ്ട്രീയ ചിന്തകൾ, വിനോദം എന്നിവ ഒരുമിപ്പിക്കുന്ന വ്യത്യസ്തമായ അനുഭവമായിരിക്കും കാർണിവല്ലെന്ന് സംഘാടകർ പറഞ്ഞു. സർവകലാശാല വിദ്യാർഥികൾക്കും സിനിമാപ്രേമികൾക്കും പൊതുജനങ്ങൾക്കും പ്രവേശനം സൗജന്യമാണ്.
പ്രധാന പരിപാടികൾ
തിങ്കൾ: ഓട്ടോ ഷോ - റാലി, ഡ്രിഫ്റ്റിങ് ഷോ
ഗെയിംസ്, മെയിൻ സ്റ്റേജിൽ സാംസ്കാരിക പരിപാടികൾ (രാത്രി 7.00)
സംഗീത പരിപാടി - പാട്ട ഹോളിക് ആൻഡ് ടീം
ചൊവ്വ: ഗെയിംസ്, പ്രത്യേക സെഷൻ - “ജാതി സംവരണം” വിഷയത്തിൽ ബാബുരാജ് ഭഗവതി, മുഹമ്മദ് മുസ്തഫ
ഫാഷൻ ഷോ, വിദ്യാർഥികളുടെ കൾച്ചറൽ പരിപാടികൾ, സംഗീത പരിപാടി.
ബുധൻ: സമദ് മങ്കട പങ്കെടുക്കുന്ന സിനിമാ സെഷൻ, മുട്ടിപ്പാട്ട്, സാംസ്കാരിക പരിപാടികൾ, ബോഡി ഷോ, തുടർന്ന് ഡി.ജെ സാവിയോക്സ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഇവന്റ് ആൻഡ് ഫോം പാർട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

