Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightക​ണ്ണി​ന​ഴ​കാ​യി...

ക​ണ്ണി​ന​ഴ​കാ​യി കു​റു​മ്പ​ക്കാ​വ് താ​ല​പ്പൊ​ലി

text_fields
bookmark_border
ക​ണ്ണി​ന​ഴ​കാ​യി കു​റു​മ്പ​ക്കാ​വ് താ​ല​പ്പൊ​ലി
cancel
camera_alt

പ​റ​പ്പൂ​ർ കു​റു​മ്പ​ക്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്രോ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ എ​ത്തി​യ ദേ​ശ​വ​ര​വ്

കോ​ട്ട​ക്ക​ൽ: ഭ​ക്തി​യു​ടെ നി​റ​വി​ൽ ആ​ചാ​ര​നു​ഷ്ഠാ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ പ്ര​സി​ദ്ധ​മാ​യ പ​റ​പ്പൂ​ർ കു​റു​മ്പ​ക്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ താ​ല​പ്പൊ​ലി മ​ഹോ​ത്സ​വ​ത്തി​ന് സ​മാ​പ​നം.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ നാ​ലി​ന് ന​ട​ന്ന താ​ല​പ്പൊ​ലി​യി​ൽ ദേ​ശ​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നു​മാ​യി എ​ത്തി​യ നി​ര​വ​ധി പേ​ർ പ​ങ്കാ​ളി​യാ​യി. വി​വി​ധ ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം ഉ​ച്ച​ക്ക് 12 മ​ണി​യോ​ടെ​യാ​ണ് ദേ​വി​യെ ക്ഷേ​ത്ര​ത്തി​ലേ​ക്ക് തി​രി​ച്ച് എ​ഴു​ന്ന​ള്ളി​ച്ച​ത്.

മേ​ളം അ​ക​മ്പ​ടി​യേ​കി. തു​ട​ർ​ന്ന് ന​ട​യ​ട​ച്ച് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ നാ​ല​ര​ക്ക് ന​ട തു​റ​ന്ന​തോ​ടെ​യാ​ണ് ഉ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യ​ത്. കാ​വ് ഉ​ണ​ർ​ത്ത​ൽ, ഉ​ഷ​പൂ​ജ, ക​വു​ങ്ങ് എ​ഴു​ന്ന​ള്ളി​പ്പ്, എ​ള​മ​രം നാ​ട്ട​ൽ, ക​ള​മെ​ഴു​ത്ത്, സ​ന്ധ്യാ​വേ​ല, താ​യ​മ്പ​ക, വി​ള​ക്കി​ന്റെ വെ​ളി​ച്ച​പ്പാ​ട്, ദേ​വി​യെ പു​റ​ത്തേ​ക്ക് എ​ഴു​ന്ന​ള്ളി​പ്പ് എ​ന്നി​വ​യാ​യി​രു​ന്നു മ​റ്റു ച​ട​ങ്ങു​ക​ൾ. ഉ​ച്ച​യോ​ടെ ന​ട​ന്ന പ്ര​സാ​ദ ഊ​ട്ടി​ൽ ജാ​തി​മ​ത​ഭേ​ദ​മ​ന്യേ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. വൈ​കു​ന്നേ​രം നാ​ലോ​ടെ ദേ​ശ​ത്തെ അ​വ​കാ​ശ കാ​ള ക്ഷേ​ത്ര​ത്തി​ലെ​ത്തി ചേ​ർ​ന്നു.

പി​ന്നാ​ലെ വി​വി​ധ ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഇ​ണ പൊ​യ്ക്കാ​ള വ​ര​വു​ക​ൾ ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ത്തി തു​ട​ങ്ങി. പൂ​ക്കാ​വ​ടി​ക​ൾ, നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ൾ, വാ​ദ്യ​മേ​ള​ങ്ങ​ൾ എ​ന്നി​വ​യാ​ൽ സ​മ്പ​ന്ന​മാ​യി​രു​ന്നു വ​ര​വു​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsfestMalappuram
News Summary - festival in kurumbhakkavu
Next Story