ശരീരം മുഴുവൻ മർദനമേറ്റ പാടുകൾ; കാളികാവിൽ രണ്ടരവയസുകാരിയെ ക്രൂരമായി ഉപദ്രവിച്ച പിതാവ് അറസ്റ്റിൽ
text_fieldsമലപ്പുറം: കാളികാവിൽ മറ്റൊരു രണ്ടര വയസുകാരിയെ കൂടി ക്രൂരമായി മർദിച്ച് പിതാവ്. മർദനത്തിൽ ശരീരം മുഴുവൻ പരിക്കേറ്റ കുട്ടി ചികിത്സയിലാണ്. കുട്ടിയുടെ പിതാവ് ജുനൈദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലനീതി വകുപ്പടക്കം ചുമത്തിയാണ് അറസ്റ്റ്.
മാർച്ച് 21നാണ് ജുനൈദ് കുട്ടിയെ ക്രൂരമായി മർദിച്ചത്. ഉമ്മയുടെ വീട്ടിലായിരുന്ന മകളെ ജുനൈദ് കൂട്ടിക്കൊണ്ടു പോയി ഉപദ്രവിക്കുകയായിരുന്നു. കുഞ്ഞിന്റെ തലയിലും മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മർദനമേറ്റ പാടുകളുണ്ടെന്ന് മാതാവ് ആരോപിച്ചു.
ആദ്യം വണ്ടൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കാളികാവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആരോഗ്യനില മോശമായതിനാൽ പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. കുട്ടിക്ക് മർദനമേറ്റ വിവരം മഞ്ചേരി ആശുപത്രിയിൽ നിന്നാണ് പൊലീസിന് ലഭിച്ചത്. തുടർന്ന് അന്വേഷണം തുടങ്ങിയ പൊലീസ് പിതാവിനെ കസ്റ്റഡയിലെടുക്കുകയായിരുന്നു.
ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ദിവസങ്ങൾക്ക് മുമ്പ് കാളികാവിൽ പിതാവിന്റെ ക്രൂരമർദനമേറ്റ് മറ്റൊരു രണ്ടര വയസുകാരി കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ കാളികാവ് കോന്തത്തൊടിക മുഹമ്മദ് ഫായിസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

