കാട്ടുപന്നിയുടെ ഇറച്ചിയുമായി പിതാവും മകനും അറസ്റ്റിൽ
text_fieldsഊർങ്ങാട്ടിരി: വെറ്റിലപ്പാറയിൽ വീട്ടിൽ രഹസ്യമായി സൂക്ഷിച്ച 10 കിലോ കാട്ടുപന്നിയുടെ ഇറച്ചിയുമായി പിതാവും മകനും വനം വകുപ്പിന്റെ പിടിയിൽ. വെറ്റിലപ്പാറ സ്വദേശി കിഴക്കേപറമ്പിൽ വീട്ടിൽ സെബാസ്റ്റ്യൻ (77), മകൻ ടെന്നിസൺ (49) എന്നിവരെയാണ് കൊടുമ്പുഴ ഡെപ്യൂട്ടി റേഞ്ചർ കെ. നാരായണൻ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. കാട്ടുപന്നിയിറച്ചി ഉണ്ടെന്ന രഹസ്യവിവരം എടവണ്ണ റേഞ്ച് ഓഫിസർ പി. സലീമിനും വനം ഫ്ലയിങ് വിഭാഗത്തിനും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളുടെ വെറ്റിലപ്പാറയിലെ വീട്ടിൽനിന്ന് 10 കിലോ പന്നിയിറച്ചി പാചകം ചെയ്ത നിലയിലും ഫ്രീസറിലും കണ്ടെത്തിയത്. വീടിന്റെ സമീപത്തെ പറമ്പിൽ ലോഹ കേബിളുകളുടെ കുരുക്ക് ഉപയോഗിച്ചാണ് കാട്ടുപന്നിയെ പിടികൂടിയത്.
തുടർന്ന് ആവശ്യമായ ഇറച്ചിയെടുത്ത് ബാക്കി പ്രതികൾ ഉപേക്ഷിക്കുകയായിരുന്നെന്ന് വനപാലകർ പറഞ്ഞു. പ്രതികളെ തുടർനടപടികൾ പൂർത്തിയാക്കി മഞ്ചേരി ഫോറസ്റ്റ് കോടതിയിൽ ഹാജരാക്കി. കൊടുമ്പുഴ വനം വകുപ്പ് ഓഫിസിലെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ ഡിജിൻ, ഷിജി ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ അരുൺ പ്രസാദ് മുനീറുദ്ദീൻ, അജയ്, പ്രബേഷ്, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

