കാർ തടഞ്ഞ് കുടുംബത്തിന് മർദനം; രണ്ടുപേർ അറസ്റ്റിൽ
text_fieldsഉബൈദുല്ല, അരുൺജിത്ത്
എടക്കര: ഹോട്ടൽ ഉടമയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി മർദിച്ച് പണം കവർന്നു. സംഭവത്തിൽ രണ്ടംഗ സംഘത്തെ അറസ്റ്റു ചെയ്തു. നിരവധി കഞ്ചാവ് കേസിൽ പ്രതിയായ എടക്കര ചാത്തമുണ്ടയിലെ വടക്കൻ വീട്ടിൽ ഉബൈദുല്ല (23), പോത്തുകല്ല് കുട്ടൻകുളംകുന്നിലെ കുന്നേൽ വീട്ടിൽ അരുൺജിത്ത് (23) എന്നിവരെയാണ് പോത്തുകല്ല് ഇൻസ്പെക്ടർ സുകുമാരൻ അറസ്റ്റ് ചെയ്തത്. 2024, 2025 വർഷങ്ങളിൽ പോത്തുകല്ല്, വണ്ടൂർ സ്റ്റേഷനുകളിൽ ഒന്നാം പ്രതി ഉബൈദുല്ലക്കെതിരെ കേസുകളുണ്ട്.
ഞായറാഴ്ച രാത്രി പത്തോടെ പോത്തുകല്ല് പീപ്പിൾസ് വില്ലേജ് റോഡിൽ വെച്ചാണ് പിടിച്ചുപറിയും ആക്രമവും. ഹോട്ടൽ ഉടമയുടെ 4500 രൂപ പിടിച്ചുപറിച്ചു. തെളിവെടുപ്പിന് ശേഷം തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്.ഐ കെ. മനോജ്, എസ്.സി.പി.ഒമാരായ ഗീത, മുഹമ്മദ് കുട്ടി, സി.പി.ഒമാരായ ഷൈനി, വിപിൻ എന്നിവരാണ് അക്രമി സംഘത്തെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

