Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മകളെ ബന്ധു പീഡിപ്പിച്ചെന്ന വ‍്യാജ പരാതി: പിതാവിനെതിരെ പോക്സോ കേസ്

text_fields
bookmark_border
അമ്മാവനെതിരെ എടുത്ത പോക്സോ കേസ് മരവിപ്പിച്ചു
pocso
cancel

നിലമ്പൂർ: കുടുംബവൈരാഗ‍്യം തീർക്കാൻ, നാല് വയസ്സുകാരിയായ മകളെ ബന്ധു പീഡിപ്പിച്ചെന്ന് വ‍്യാജ പരാതി നൽകിയ 27കാരനായ പിതാവിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. പരാതി കെട്ടിച്ചമച്ചതാണെന്ന് ബോധ‍്യപ്പെട്ടതോടെയാണ് വഴിക്കടവ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്.

ഭാര‍്യസഹോദരൻ പീഡിപ്പിച്ചെന്ന് കാണിച്ച് മകളുമായെത്തിയാണ് പിതാവ് വഴിക്കടവ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് 35കാരനായ കുട്ടിയുടെ അമ്മാവനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പരാതി വ‍്യാജമാണെന്ന് ബോധ‍്യപ്പെട്ടത്. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട പക തീർക്കാൻ കഥ കെട്ടിച്ചമക്കുകയായിരുന്നു. പരാതിയിൽ പറയുന്ന കാര‍്യങ്ങൾ കുട്ടിയെ പഠിപ്പിച്ച് പിതാവ് പറയിപ്പിക്കുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ അമ്മാവനെതിരെയുള്ള പോക്സോ കേസ് മരവിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - False complaint that daughter was molested by a relative: Posco case against father
Next Story