മലപ്പുറത്ത് ഭരണസ്തംഭനമെന്നത് തെറ്റായ പ്രചാരണം -കലക്ടർ
text_fieldsമലപ്പുറം: കലക്ടറേറ്റിലും ജില്ലയിലും ഭരണസ്തംഭനമെന്നത് തെറ്റായ പ്രചാരണമാണെന്ന് കലക്ടർ കെ. ഗോപാലകൃഷ്ണൻ. നിലവിൽ കലക്ടറേറ്റിലെ ജീവനക്കാരിൽ കലക്ടർക്കും അസി. കലക്ടർക്കും മാത്രമാണ് കോവിഡ് പോസിറ്റിവായിരിക്കുന്നത്.
ക്വാറൻറീൻ കാലയളവിൽ നിർവഹിച്ചതുപോലെ കലക്ടർ എന്ന നിലയിൽ നിക്ഷിപ്തമായ ചുമതലകൾ ഇപ്പോഴും ഒാൺലൈൻ മുഖേന നിർവഹിക്കുന്നുണ്ട്.
എ.ഡി.എമ്മിെൻറയും ഡെപ്യൂട്ടി കലക്ടർമാരുടെയും പരിശോധന ഫലം നെഗറ്റിവാണെന്നും കലക്ടർ അറിയിച്ചു. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയോ മറ്റ് അവശ്യസേവനങ്ങളെയോ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യം നിലവിലില്ല.
വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

