ഫാഷിസ്റ്റ് ഭീഷണി ഒറ്റക്കെട്ടായി നേരിടണം -മുനവ്വറലി ശിഹാബ് തങ്ങൾ
text_fieldsജമാഅത്തെ ഇസ്ലാമി മലപ്പുറത്ത് സംഘടിപ്പിച്ച ഇഫ്താര്‍ സ്നേഹ വിരുന്നില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ സംസാരിക്കുന്നു
മലപ്പുറം: സമുദായം ധാരാളം പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണെന്നും പ്രതിസന്ധികളെ ഒന്നിച്ചുനിന്ന് ഒറ്റക്കെട്ടായി നേരിടണമെന്നും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ.
ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സ്നേഹ വിരുന്ന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിജാബിനെതിരെയും ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനുവേണ്ടിയും ഫാഷിസ്റ്റുകൾ നടത്തുന്ന മുഴുവൻ വെല്ലുവിളികളെയും മതേതര ശക്തികളുടെ സഹായത്തോടെ ഒറ്റക്കെട്ടായി നേരിടാൻ മുസ്‌ലിം സംഘടനകളും നേതാക്കളും മുന്നോട്ടുവരണമെന്നും മുനവ്വറലി ആവശ്യപ്പെട്ടു.
ജില്ല പ്രസിഡന്‍റ് സലീം മമ്പാട് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. പി. ഉബൈദുല്ല എം.എല്‍.എ, ഫസല്‍ കിളിയമണ്ണില്‍, ഡോ. പി.പി. മുഹമ്മദ്, മൂസകുട്ടി മദനി, മുഹമ്മദ് അലി, അബ്ദുല്‍ മജീദ് മാസ്റ്റര്‍, മുഹമ്മദ് കുട്ടി മാസ്റ്റര്‍, ശിഹാബ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എം.സി. നസീര്‍ സ്വാഗതവും മൂസ മുരുങ്ങേക്കല്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

