Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അനധികൃത കരിങ്കല്‍ ക്വാറിയില്‍ നിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടി
text_fieldsbookmark_border
representational image
മലപ്പുറം: മേല്‍മുറി 27ല്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ സ്ഫോടക വസ്തുകള്‍ പിടികൂടി.
ജലാറ്റിന്‍ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത്. ബുധനാഴ്ച ഉച്ചക്ക് രണ്ടിനാണ് സംഭവം. മലപ്പുറം ഇൻസ്പെക്ടർ പ്രേംജിത്തിെൻറ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.
നേരത്തെ രണ്ട് തവണ പ്രദേശത്തെ ക്വാറികളില്‍ പരിശോധന നടത്തി സ്ഫോടക വസ്തുകള്‍ പിടികൂടിയിരുന്നു. ഇതോടെ മലപ്പുറം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം മൂന്നായി.
Next Story

