റെയിൽവേ ഭൂമിയിൽ സ്ഫോടനം: അന്വേഷണം തുടങ്ങി
text_fieldsപരപ്പനങ്ങാടി: ചെട്ടിപ്പടി തട്ടാൻകണ്ടി അയ്യപ്പക്ഷേത്രത്തിന് സമീപം ശനിയാഴ്ച രാത്രിയുണ്ടായ സ്ഫോടന ശബ്ദത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ശബ്ദം കേട്ട ഉടനെ രണ്ടുപേർ സഞ്ചരിച്ച ബൈക്ക് വേഗതയിൽ അതുവഴി കടന്നുപോയതായി പരിസരവാസികൾ പറഞ്ഞു.
അടുത്തുള്ള വീട്ടുകാർ പരിസരത്തു തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ക്ഷേത്രത്തിനു മുൻഭാഗത്തായി പച്ചപ്പുല്ലുകൾ കരിഞ്ഞ് കുഴി രൂപപ്പെട്ടിട്ടുണ്ട്. ക്ഷേത്രം തറവാട്ട് കാരണവർ തട്ടാൻകണ്ടി ബാബുരാജ് പരാതി നൽകിയതിനെ തുടർന്ന് പരപ്പനങ്ങാടി പൊലീസ് സ്ഥലത്തെത്തി. മലപ്പുറത്തുനിന്ന് ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. സി.സി.ടി.വി കാമറകൾ പരിശോധിച്ചതിൽ തെളിവുകളൊന്നും ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. റെയിൽവേ പൊലീസ് അന്വേഷണം തുടങ്ങിയതായി അറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

