12 നിർധന കുടുംബങ്ങൾക്ക് പ്രവാസിയുടെ സ്നേഹത്തണൽ
text_fieldsസ്നേഹഭവനങ്ങളുടെ കട്ടില വെക്കൽ ഡി.സി.സി പ്രസിഡന്‍റ് വി.എസ്. ജോയ് നിർവഹിക്കുന്നു
വലിയകുന്ന്: Expatriate's helping hand to provide housing to 12 needy families. പ്രവാസി മലയാളിയും ജീവകാരുണ്യ പ്രവർത്തകനുമായ കെ.എം. അബ്ദുൽ നാസറിന്‍റെ സാമ്പത്തിക സഹായത്തോടെ കോൺഗ്രസ് ഇരിമ്പിളിയം മണ്ഡലം കമ്മിറ്റിയാണ് വീടുകളൊരുക്കുന്നത്. ആദ്യ ഘട്ടത്തിൽ നിർമിക്കുന്ന നാല് സ്നേഹഭവനങ്ങളുടെ കട്ടില വെക്കൽ ഡി.സി.സി പ്രസിഡന്‍റ് വി.എസ്. ജോയ് നിർവഹിച്ചു. ഒരു കോടി രൂപ ചെലവിട്ട് 12 വീടുകളാണ് നിർമിക്കുന്നത്.
കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് കെ.ടി. മൊയ്തു അധ്യക്ഷത വഹിച്ചു. പി.സി.എ നൂർ, അഡ്വ. മുജീബ് കൊളക്കാട്, പി.സി. മരക്കാർ അലി, ശബാബ് വക്കരത്ത്, പി. അബ്ദുറഹ്മാൻ, കെ. മുരളീധരൻ, സി. കരുണകുമാർ, പി. സുരേഷ്, പി. മുഹമ്മദാലി, പി.പി. ഗോപിനാഥൻ, വിനു പുല്ലാനൂർ, പി.ടി. ഷഹ്നാസ് എന്നിവർ സംസാരിച്ചു. പ്രഫ. കെ. നാരായണൻ സ്വാഗതവും കെ. സുന്ദരൻ നന്ദിയും പറഞ്ഞു.

