Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനഗരസഭയിൽ വ്യാപനം...

നഗരസഭയിൽ വ്യാപനം രൂക്ഷമാകുന്നു: രണ്ട്​ സി.എഫ്​.എൽ.ടി കേന്ദ്രങ്ങൾ തുറക്കും

text_fields
bookmark_border
cflt
cancel

മ​ല​പ്പു​റം: കോ​വി​ഡ്​ വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ചി​കി​ത്സ വി​പു​ല​മാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ര​ണ്ട്​ സി.​എ​ഫ്.​എ​ൽ.​ടി കേ​​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങാ​ൻ ന​ഗ​ര​സ​ഭ തീ​രു​മാ​നം. മു​മ്പ്​ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മ​ല​പ്പു​റം ഗ​വ. കോ​ള​ജി​ലും കോ​ട്ട​പ്പ​ടി ശി​ക്ഷ​ക്​ സ​ദ​നി​ലും തു​ട​ങ്ങാ​നാ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

മ​ല​പ്പു​റം ഗ​വ. കോ​ള​ജി​ൽ സി.​എ​ഫ്.​എ​ൽ.​ടി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ച്ച​പ്പോ​ൾ ഉ​ണ്ടാ​യി​രു​ന്ന സാ​ധ​ന സാ​മ​ഗ്രി​ക​ൾ ഹെ​ൽ​ത്ത്​ സൂ​പ്പ​ർ​വൈ​സ​റു​ടെ കീ​ഴി​ൽ കാ​വു​ങ്ങ​ലി​ലെ പ്ര​ത്യേ​ക കേ​ന്ദ്ര​ത്തി​ലാ​ണ്. മെ​ഡി​ക്ക​ൽ ​ഉ​പ​ക​ര​ണ​ങ്ങ​ൾ താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ലു​മാ​ണ്. അ​വ പു​തി​യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​​ കൊ​ണ്ടു​വ​രും.​

സി.​എ​ഫ്.​എ​ൽ.​ടി കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​ന്​ സ്ഥ​ലം ക​​ണ്ടെ​ത്താ​ൻ എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളോ​ടും ജി​ല്ല ഭ​ര​ണ​കൂ​ടം നി​​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. വാ​ർ​ഡു​ക​ളി​ൽ റാ​പ്പി​ഡ്​ റെ​സ്​​പോ​ൺ​സ്​ ടീം ​പു​നഃ​സം​ഘ​ടി​പ്പി​ച്ച്​ വാ​ർ​ഡ്​ അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ളി​ൽ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തും. 45 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ കോ​വി​ഡ്​ പ്ര​തി​രോ​ധ വാ​ക്​​സി​ൻ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് വ്യാ​ഴാ​ഴ്​​ച മു​ത​ൽ ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​കെ. അ​ബ്​​ദു​ൽ ഹ​കീം അ​റി​യി​ച്ചു.

കോ​വി​ഡ്​ വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന ന​ട​പ​ടി​ക​ളും ന​ഗ​ര​സ​ഭ ഉൗ​ർ​ജി​ത​മാ​ക്കി. ദി​നം​പ്ര​തി 12 -20 പോ​സി​റ്റി​വ്​ കേ​സു​ക​ളാ​ണ്​ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. നി​ല​വി​ൽ 65 ആ​ക്​​റ്റി​വ്​ കേ​സു​ക​ളു​ണ്ട്. ആ​ൻ​റി​ജ​നും ആ​ർ.​ടി.​പി.​സി.​ആ​റും ഉ​​ൾ​പ്പെ​ടെ 150 -200 പ​രി​ശോ​ധ​ന​ക​ളാ​ണ്​ ന​ട​ത്തു​ന്ന​ത്.

അ​തേ​സ​മ​യം, കോ​വാ​ക്​​സി​നും കോ​വി​ഷീ​ൽ​ഡും ഉ​ൾ​പ്പെ​ടെ 500 പേ​ർ​ക്കാ​ണ്​ വാ​ക്​​സി​നു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. തി​ങ്ക​ളാ​ഴ്​​ച ജി​ല്ല​ക്ക്​ ല​ഭി​ച്ച 40,000 വാ​ക്​​സി​നു​ക​ളി​ൽ 1000 എ​ണ്ണ​മാ​ണ്​ കോ​ട്ട​പ്പ​ടി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​ക്ക്​ ല​ഭി​ച്ച​ത്. ബാ​ക്കി​യു​ള്ള വാ​ക്​​സി​നു​ക​ൾ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ തീ​രു​മെ​ന്നും ക്ഷാ​മ​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cflt#Covid19Malappuram News
News Summary - Expansion intensifies in the municipality: Two CFLT centers will be opened
Next Story