Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഏറനാട് ജലോത്സവം ...

ഏറനാട് ജലോത്സവം ആവേശമായി

text_fields
bookmark_border
ഏറനാട് ജലോത്സവം  ആവേശമായി
cancel
camera_alt

മൈ​ത്ര​യി​ൽ ന​ട​ന്ന ഏ​റ​നാ​ട് ജ​ലോ​ത്സ​വ​ത്തി​ൽ​നി​ന്ന്

ഊ​ർ​ങ്ങാ​ട്ടി​രി: മൈ​ത്ര​യി​ൽ ചാ​ലി​യാ​റി​ൽ ന​ട​ന്ന ഏ​റ​നാ​ട് ജ​ലോ​ത്സ​വ​ത്തി​ൽ വി.​വൈ.​സി.​സി വാ​വൂ​ർ ജേ​താ​ക്ക​ളാ​യി. മൈ​ത്രി വെ​ട്ടു​പാ​റ ര​ണ്ടാം സ്ഥാ​ന​വും എ.​ആ​ർ.​കെ കു​നി​യി​ൽ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഈ ​സീ​സ​ണി​ൽ ര​ണ്ടാം ത​വ​ണ​യാ​ണ് ചാ​ലി​യാ​റി​ൽ തു​ട​ർ​ച്ച​യാ​യി വി.​വൈ.​സി.​സി വാ​വൂ​ർ ജേ​താ​ക്ക​ളാ​കു​ന്ന​ത്. മൈ​ത്ര ജ​ന​കീ​യ ക​മ്മി​റ്റി​യും ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലും സം​യു​ക്ത​മാ​യാ​ണ് ജ​ലോ​ത്സ​വം സം​ഘ​ടി​പ്പി​ച്ച​ത്. 18 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് മൈ​ത്ര​യി​ൽ വീ​ണ്ടും ചാ​ലി​യാ​റി​നെ സാ​ക്ഷി​യാ​ക്കി ജ​ലോ​ത്സ​വം ന​ട​ക്കു​ന്ന​ത്. നേ​ര​ത്തെ ജ​ലോ​ത്സ​വ​ത്തി​നി​ട​യി​ൽ ക​ട​ത്തു​തോ​ണി മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ജ​ലോ​ത്സ​വം നി​ർ​ത്തി​വെ​ക്കു​ക​യാ​യി​രു​ന്നു.

മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള 18 ടീ​മു​ക​ളാ​ണ് പ​​ങ്കെ​ടു​ത്ത​ത്. ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ൾ മു​ത​ൽ ത​ന്നെ എ​ല്ലാ ടീ​മു​ക​ളും ഒ​ന്നി​നൊ​ന്ന് മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വെ​ച്ച​ത്. ജ​ലോ​ത്സ​വം കാ​ണാ​ൻ ചാ​ലി​യാ​റി​ന്റെ ഇ​രു​ക​ര​ക​ളി​ലേ​ക്കും ആ​യി​ര​ങ്ങ​ളാ​ണ് ഒ​ഴു​കി​യെ​ത്തി​യ​ത്.

ജ​ലോ​ത്സ​വം പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഊ​ർ​ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജി​ഷ വാ​സു, അ​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജ​മീ​ല അ​യ്യൂ​ബ്, നൗ​ഷി​ർ ക​ല്ല​ട, സി​നി ആ​ർ​ട്ടി​സ്റ്റ് കെ.​ആ​ർ. അ​ഞ്ജ​ന, അ​നൂ​പ് മൈ​ത്ര, പി.​ടി.​വി. യാ​ക്കൂ​ബ്, വി.​കെ. ഹാ​രി​സ്, ന​ദി​ർ മൈ​ത്ര, അ​ബ്ദു​ൽ ഗ​ഫൂ​ർ, റൗ​ഫ്, ആ​ഷി​ക്, ഇ.​എം. ഷാ​ഫി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eranad Water Festival
News Summary - Eranad Water Festival
Next Story