കരുളായിയിൽ വീണ്ടും കാട്ടാന വിളയാട്ടം
text_fieldsകരുളായി തെക്കേമുണ്ടയിലെ ജനവാസകേന്ദ്രത്തിൽ
കാട്ടാന നശിപ്പിച്ച വാഴ
കരുളായി: ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം തെക്കേമുണ്ടയിൽ കാർഷികവിളകൾ നശിപ്പിച്ചു. മൈലംപാറ തെക്കേമുണ്ടയിലെ അടുക്കത്ത് അബ്ദുൽ മജീദ്, അടുക്കത്ത് ഉമ്മർ എന്നിവരുടെ കൃഷിയിടത്തിലാണ് ശനിയാഴ്ച രാത്രി കാട്ടാനയിറങ്ങി വ്യാപക നാശനഷ്ടം വരുത്തിയത്.
30ലധികം കുലച്ച വാഴകൾ, 15ഓളം കവുങ്ങുകൾ, അഞ്ച് തെങ്ങുകൾ എന്നിവയാണ് ആന നശിപ്പിച്ചത്. വനാതിർത്തിയോട് ചേർന്ന പ്രദേശത്ത് രാത്രി വൈകിയെത്തിയ ആനകൾ മണിക്കൂറുകളോളം കൃഷിയിടത്തിൽ തമ്പടിച്ചാണ് നാശം വിതച്ചത്. വനപാലകർ സ്ഥലം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി. കഴിഞ്ഞ ദിവസവും പ്രദേശത്ത് കാട്ടനകൾ എത്തി വിളകൾ നശിപ്പിച്ചിരുന്നു. അതിനാൽ സൗരോർജ വേലി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായതോടെ കർഷകർ കടുത്ത ആശങ്കയിലാണ്.
വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് തടയാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പാതിവഴിയിൽ നിലച്ച തൂക്കുവേലി (ഹാങ്ങിങ് സോളാർ ഫെൻസിങ്) നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് പ്രധാന ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

