Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇ​ല​ക്​​ട്രി​ക്​...

ഇ​ല​ക്​​ട്രി​ക്​ ഓ​ട്ടോ പാ​ർ​ക്കി​ങ്​ സ്റ്റാ​ൻ​ഡു​ക​ളി​ൽ ത​മ്മി​ല​ടി തു​ട​രു​ന്നു

text_fields
bookmark_border
ഇ​ല​ക്​​ട്രി​ക്​ ഓ​ട്ടോ പാ​ർ​ക്കി​ങ്​ സ്റ്റാ​ൻ​ഡു​ക​ളി​ൽ ത​മ്മി​ല​ടി തു​ട​രു​ന്നു
cancel

മ​ല​പ്പു​റം: ഇ​ല​ക്​​ട്രി​ക്​ ഓ​ട്ടോ​ക​ൾ സ്റ്റാ​ൻ​ഡു​ക​ളി​ൽ പാ​ർ​ക്ക്​ ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ത​ർ​ക്കം തു​ട​രു​ന്നു. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട്​ മ​ല​പ്പു​റം കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​ന്​ സ​മീ​പ​മു​ള്ള ഓ​ട്ടോ സ്റ്റാ​ൻ​ഡി​ൽ പാ​ർ​ക്ക്​ ചെ​യ്യാ​ൻ ശ്ര​മി​ച്ച ഇ​ല​ക്​​ട്രി​ക്​ ഓ​ട്ടോ​യെ ഡീ​സ​ൽ-​പെ​ട്രോ​ൾ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ ത​ട​ഞ്ഞു. പാ​ർ​ക്ക്​ ചെ​യ്ത ഇ​ല​ക്​​ട്രി​ക്​ ഓ​ട്ടോ തൊ​ഴി​ലാ​ളി​യെ മ​റ്റ് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ കൈ​യേ​റ്റ​ത്തി​ന്​ ശ്ര​മി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന്​ മ​ല​പ്പു​റം പൊ​ലീ​സെ​ത്തി​യാ​ണ്​ രം​ഗം ​ശാ​ന്ത​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യും ന​ഗ​ര​ത്തി​ൽ സ​മാ​ന പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മ​ല​പ്പു​റം കു​ന്നു​മ്മ​ലി​ലെ ര​ണ്ട്​ സ്റ്റാ​ൻ​ഡു​ക​ളി​ൽ ഇ​ല​ക്​​ട്രി​ക് ഓ​ട്ടോ​ക​ൾ നി​ർ​ത്തി​യ​താ​യി​രു​ന്നു ത​ർ​ക്ക​ത്തി​നി​ട​യാ​ക്കി​യ​ത്. പ്ര​ശ്നം വാ​ക്കേ​റ്റ​ത്തി​ലേ​ക്കും തു​ട​ർ​ന്ന്​ കൈ​യാ​ങ്ക​ളി​യി​ലേ​ക്കും നീ​ങ്ങി​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സ​വും പൊ​ലീ​സെ​ത്തി​ സം​ഘ​ർ​ഷ​വ​സ്ഥ നി​യ​ന്ത്രി​ച്ചി​രു​ന്നു. കേ​ര​ള​ത്തി​ലെ എ​ല്ലാ സ്റ്റാ​ൻ​ഡു​ക​ളി​ലും ഇ​ല​ക്​​ട്രി​ക്​ ഓ​ട്ടോ​ക​ൾ​ക്ക്​ ഓ​ടാ​ൻ ഉ​ത്ത​രു​വു​ണ്ടെ​ന്നാ​ണ്​ ​ ഇ​ല​ക്​​ട്രി​ക്​ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഈ ​ഉ​ത്ത​ര​വ്​ പ്ര​​​ത്യേ​ക പെ​ർ​മി​റ്റ്​ എ​ടു​ത്ത്​ ന​ഗ​ര​ങ്ങ​ളി​ൽ ഓ​ടു​ന്ന ഓ​ട്ടോ സ്റ്റാ​ൻ​ഡു​ക​ളി​ൽ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ്​ മ​റ്റു ഓ​​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ വാ​ദി​ക്കു​ന്ന​ത്. ഇ​ത്ത​രം ശ്ര​മ​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ളാ​യി പെ​ർ​മി​റ്റ്​ എ​ടു​ത്ത്​ ഓ​ട്ടം ന​ട​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യാ​ണെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ParkingElectric Auto
News Summary - Electric Auto Parking Stands
Next Story