തെരഞ്ഞെടുപ്പ് തോൽവി: നാലു ലീഗ് പഞ്ചായത്ത് കമ്മിറ്റികൾ കൂടി പിരിച്ചുവിട്ടു
text_fieldsമലപ്പുറം: തദ്ദേശ ഭരണകൂടങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് ഭരണസമിതികളുണ്ടായിരുന്ന ഗ്രാമപഞ്ചായത്തുകളിൽ പരാജയം സംഭവിച്ച പുളിക്കൽ, വെട്ടം, കരുവാരകുണ്ട്, മമ്പാട് പഞ്ചായത്ത് ലീഗ് കമ്മിറ്റികൾ പിരിച്ചുവിട്ടു.പരാജയകാരണം അന്വേഷിക്കാനായി നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് പ്രസിഡൻറ് സാദിഖലി ശിഹാബ് പിരിച്ചുവിട്ടത്.
വെട്ടം പഞ്ചായത്തിൽ വി.എ. ലത്തീഫ് (പ്രസി), കെ.എം. ഹസ്സൻ (ജന. സെക്ര), ടി.പി. അബ്ദുല്ല ക്കുട്ടി (ട്രഷ), പുളിക്കൽ പഞ്ചായത്തിൽ പി. മോയുട്ടി മൗലവി (ഉപദേശക സമിതി ചെയർമാൻ), പി.വി. മുഹമ്മദലി (പ്രസി), കെ.വി. മുഹമ്മദ് ബഷീർ (ജന. സെക്ര), എം.കെ. മുഹമ്മദ് കുഞ്ഞാൻ (ട്രഷ) എന്നിവരെ സാദിഖലി തങ്ങൾ നാമനിർദേശം ചെയ്തു. മറ്റ് പഞ്ചായത്തുകളിൽ പുതിയ കമ്മിറ്റികൾ ഉടൻ നിലവിൽവരും.