Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightElamkulamchevron_right'അവള്‍ ഉയര്‍ന്ന്...

'അവള്‍ ഉയര്‍ന്ന് പറക്കട്ടെ' കാമ്പയിന് മലപ്പുറം ജില്ലയിൽ തുടക്കം സ്ത്രീ​ക​ള്‍ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​യി ത​ട​യും- മ​ന്ത്രി

text_fields
bookmark_border
അവള്‍ ഉയര്‍ന്ന് പറക്കട്ടെ കാമ്പയിന് മലപ്പുറം ജില്ലയിൽ തുടക്കം സ്ത്രീ​ക​ള്‍ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​യി ത​ട​യും- മ​ന്ത്രി
cancel

ഏ​ലം​കു​ളം: പെ​ണ്‍കു​ട്ടി​ക​ളെ ശാ​ക്തീ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ​ര്‍ക്കാ​ര്‍ ആ​വി​ഷ്‌​ക​രി​ച്ച 'അ​വ​ള്‍ ഉ​യ​ര്‍ന്ന് പ​റ​ക്ക​ട്ടെ' കാ​മ്പ​യി​ന് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി. കു​ന്ന​ക്കാ​വ് ഗ​വ. ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം കാ​യി​ക​മ​ന്ത്രി വി. ​അ​ബ്​​ദു​റ​ഹി​മാ​ന്‍ ഓ​ണ്‍ലൈ​നാ​യി നി​ര്‍വ​ഹി​ച്ചു.

സ്ത്രീ​ക​ള്‍ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​യി ത​ട​യു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. സ്ത്രീ​ധ​നം വാ​ങ്ങു​ന്ന​തും ന​ൽ​കു​ന്ന​തും കു​റ്റ​ക​ര​മാ​ണ്. സ്ത്രീ​ധ​ന​ത്തി​െൻറ പേ​രി​ല്‍ സ്ത്രീ​ക​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും സ​മൂ​ഹ​ത്തി​ല്‍ എ​ല്ലാ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍ക്കും സ​മ​ത്വം ഉ​റ​പ്പാ​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ന്ധ​മാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

വ​നി​ത ക​മീ​ഷ​െൻറ​യും പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞം ജി​ല്ല മി​ഷ​െൻറ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പെ​ണ്‍കു​ട്ടി​ക​ളു​ടെ സാ​മൂ​ഹി​ക വ​ള​ര്‍ച്ച​യും സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കി സ​മൂ​ഹ​ത്തി​ല്‍ ഉ​യ​ര്‍ന്ന ശ്രേ​ണി​യി​ലെ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കാ​മ്പ​യി​ന്‍ ന​ട​പ്പാ​ക്കു​ന്ന​ത്. പ​ത്താം ക്ലാ​സി​ലേ​യും ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി ക്ലാ​സു​ക​ളി​ലേ​യും വി​ദ്യാ​ര്‍ഥി​ക​ളി​ല്‍ ആ​ത്മ​വി​ശ്വാ​സ​വും ലിം​ഗ​സ​മ​ത്വ ബോ​ധ​വും വ​ള​ര്‍ത്താ​നാ​വ​ശ്യ​മാ​യ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ഹൈ​സ്‌​കൂ​ള്‍- ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി വി​ദ്യാ​ല​യ​ങ്ങ​ളി​ലും ന​ട​പ്പാ​ക്കും. ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​ര്‍ട്ടി​ഫൈ​ഡ് ലൈ​ഫ് കെ​യ​ര്‍ കൗ​ണ്‍സി​ല​ര്‍ ജി​ഷ ത്യാ​ഗ​രാ​ജ് ക്ലാ​സെ​ടു​ത്തു. ജി​ല്ല വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ര്‍ കെ.​എ​സ്. കു​സു​മം, ആ​ര്‍.​ഡി.​ഡി കെ. ​സ്‌​നേ​ഹ​ല​ത, വി.​എ​ച്ച്.​എ​സ്.​സി. എ.​ഡി എം. ​ഉ​ബൈ​ദു​ല്ല, എ​സ്.​എ​സ്.​കെ ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫി​സ​ര്‍ ടി. ​ര​ത്നാ​ക​ര​ന്‍, കൈ​റ്റ് ജി​ല്ലാ കോ​ഓ​ഡി​നേ​റ്റ​ര്‍ ടി.​കെ. അ​ബ്​​ദു​ൽ റ​ഷീ​ദ്, ഡ​യ​റ്റ് പ്രി​ന്‍സി​പ്പാ​ള്‍ മു​ഹ​മ്മ​ദ് മു​സ്ത​ഫ, പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ജി​ല്ല ഓ​ഡി​​നേ​റ്റ​ര്‍ എം.​മ​ണി, പി.​ടി.​എ പ്ര​സി​ഡ​ൻ​റ്​ പി.​ഗോ​വി​ന്ദ പ്ര​സാ​ദ്, പ്രി​ന്‍സി​പ്പ​ൽ കെ.​ശ്രീ​ജി​ത്, പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ പി. ​സ്രാ​ജൂ​ട്ടി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Violence against women
News Summary - 'Let her fly high' campaign launched in the district Violence against women will be strictly stopped - Minister
Next Story