എളാട് ചെക്ക് ഡാം സന്ദർശകർക്ക് സുരക്ഷ സംവിധാനങ്ങൾ വേണമെന്ന്
text_fieldsഎളാട് ചെക്ക് ഡാമും വെള്ളച്ചാട്ടവും സന്ദർശിക്കാനെത്തിയവരുടെ വാഹനങ്ങൾ നിർത്തിയിട്ട ഭാഗം
ഏലംകുളം: മുതുകുർശ്ശി എളാട് വെള്ളച്ചാട്ടവും ചെക്ക് ഡാമും സന്ദർശിക്കാൻ എത്തുന്നവർക്ക് മതിയായ സുരക്ഷ സംവിധാനം ഇല്ലാത്തത് അപകട ഭീതി വർധിപ്പിക്കുന്നതായി നാട്ടുകാർ. എട്ടും പത്തും വയസുള്ളവരും അതിന് മുകളിലുള്ള ചെറുപ്പക്കാരും സംഘങ്ങളും അല്ലാതെയും വന്ന് വെള്ളത്തിലിറങ്ങുന്നു. 50 മീറ്ററിലധികം ദൂരമുള്ള പാറയിലേക്ക് നീന്തുന്നതാണ് വിനോദം.
നിരവധിയാളുകളുള്ളതിനാൽ കൂട്ടത്തിലുള്ളവർക്കുപോലും മറ്റുള്ളവരെ കാണാൻ സാധിക്കാത്ത സാഹചര്യമാണ്. നീന്തി ക്ഷീണിച്ചാൽ വെള്ളത്തിൽ മുങ്ങി അപകടസാധ്യത കൂടുതലാണ്. വീട്ടുകാരുടെ അറിവോടെ വരുന്നവർ കുറവാണ്. അടുത്തിടെ നീന്തലറിയുന്ന 19കാരൻ ഇവിടെ മുങ്ങിമരിച്ചിരുന്നു. വിഷയത്തിൽ അധികൃതർ ശ്രദ്ധ നൽകണമെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

