കെട്ടിക്കിടന്ന 101 ടൺ മാലിന്യം നീക്കി; ഹരിതകർമ സേന ഇനി വിമാനയാത്രക്ക്
text_fieldsഏലംകുളം: ഏലംകുളം ഗ്രാമ പഞ്ചായത്തിന്റെ എം.സി.എഫിൽ നാലുവർഷമായി കെട്ടിക്കിടന്ന 101 ടൺ മാലിന്യം നീക്കി ഹരിത കർമസേന. മാലിന്യം നീക്കിയ എം.സി.എഫിൽ തിരുവാതിര കളിച്ചശേഷം ആകാശ യാത്രക്കൊരുങ്ങുകയാണ് ഹരിത കർമ സേനാംഗങ്ങൾ.
ഏലംകുളം ഗ്രാമപഞ്ചായത്തിലെ മുതുകുർശ്ശി എം.സി.എഫിൽ നാലുവർഷമായി കെട്ടിക്കിടക്കുന്ന മാലിന്യം പല കാരണങ്ങളാൽ നീക്കാനായിരുന്നില്ല. പഞ്ചായത്തിലെ വിവിധ വാർഡുകളിൽനിന്ന് ശേഖരിച്ച് കൊണ്ടുവരുന്ന മാലിന്യവും പാഴ്വസ്തുക്കളും ഇവിടെ കൂട്ടിയിട്ടിരുന്നു. ഇത് ഏറെ പണിപ്പെട്ടാണ് നീക്കം ചെയ്തത്.
നേരത്തെ തീരുമാനിച്ചത് പ്രകാരം ഹരിത കർമസേന അംഗങ്ങൾ 18ന് ബംഗളൂരുവിലേക്ക് വിനോദയാത്ര പോകും. രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് വിമാനയാത്ര. 34 പേരാണ് ഏലംകുളം ഹരിതകർമ സേനയിൽ. വേതനത്തിൽനിന്ന് മാറ്റിവെക്കുന്ന വിഹിതം എടുത്താണ് വിനോദയാത്ര പോവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

