നോർത്ത് കീഴുപറമ്പിൽ തെരുവുനായ് ആക്രമണത്തിൽ എട്ടുപേർക്ക് പരിക്ക്
text_fieldsനോർത്ത് കീഴുപറമ്പിൽ തെരുവുനായ് ആക്രമണത്തിൽ പരിക്കേറ്റയാളുടെ കൈ
കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ നോർത്ത് കീഴുപറമ്പിൽ തെരുവുനായ് ആക്രമണത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ പത്തിനാണ് മൂന്ന് വയസ്സുകാരി ഉൾപ്പെടെ എട്ടുപേർക്ക് നായുടെ കടിയേറ്റത്. രാവിലെ പ്രദേശത്ത് ഇറച്ചി വാങ്ങാൻ ഇറങ്ങിയവർക്കും വീടിന് പുറത്ത് നിന്നവർക്കും നേരെയാണ് തെരുവുനായുടെ ആക്രമണമുണ്ടായത്.
എട്ടുപേർക്കും ശരീരത്തിൽ പലയിടങ്ങളിലായി കടിയേറ്റു. ഇവരിൽ ആറുപേർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ടുപേർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി.
കീഴുപറമ്പ് പുഴയുടെ അക്കരെയുള്ള വെട്ടുപാറയിലും സമാനമായ രീതിയിൽ ചൊവ്വാഴ്ച രാത്രി നാലുപേർക്ക് തെരുവുനായുടെ ആക്രമണമേറ്റിരുന്നു.

