Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപെ​രു​വ​ള്ളൂ​രി​ൽ...

പെ​രു​വ​ള്ളൂ​രി​ൽ തെ​രു​വു​നാ​യ് ആ​ക്ര​മ​ണം എ​ട്ടു​പേ​ർ​ക്ക് ക​ടി​യേ​റ്റു

text_fields
bookmark_border
പെ​രു​വ​ള്ളൂ​രി​ൽ തെ​രു​വു​നാ​യ് ആ​ക്ര​മ​ണം എ​ട്ടു​പേ​ർ​ക്ക് ക​ടി​യേ​റ്റു
cancel

പെ​രു​വ​ള്ളൂ​ർ: പെ​രു​വ​ള്ളൂ​രി​ൽ തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റ് എ​ട്ടു​പേ​ർ​ക്ക് പ​രി​ക്ക്. സൂ​പ്പ​ർ ബ​സാ​ർ, ഇ​രു​മ്പ​ൻ കു​ടു​ക്ക്, പാ​ല​പ്പെ​ട്ടി​പ്പാ​റ, കൂ​മ​ണ്ണ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. നാ​യ് ക​ടി​ക്കാ​നെ​ത്തു​ന്ന​തു ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ വീ​ണ് ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച രാ​ത്രി​യും ബു​ധ​നാ​ഴ്ച രാ​വി​ലെ​യു​മാ​ണ് നാ​യു​ടെ ക​ടി​യേ​റ്റ​ത്.

അ​ഞ്ചു വ​യ​സ്സു​കാ​രി സ​ഹീ​റ ഫാ​ത്തി​മ മാ​താ​വ് ഷ​ഹ് ല​യു​ടെ കൈ​പി​ടി​ച്ച് നി​ൽ​ക്കു​മ്പോ​ഴാ​ണ് നാ​യ് ക​ടി​ച്ച​ത്. വീ​ട്ടു​മു​റ്റ​ത്ത് നി​ൽ​ക്കു​മ്പോ​ഴാ​ണ് ര​ണ്ട​ര വ​യ​സ്സു​ള്ള മു​ഹ​മ്മ​ദ് ഹ​യാ​ന് ക​ടി​യേ​റ്റ​ത്. യു.​പി. അ​മീ​ർ, എ. ​സൈ​ന​ബ, സി. ​സി​റാ​ജു​ദ്ദീ​ൻ, എ​ൻ.​കെ. ഹ​നീ​ഫ, കെ. ​മൈ​മൂ​ന, ഷു​ഹൈ​ബ് എ​ന്നി​വ​രാ​ണ് ക​ടി​യേ​റ്റ മ​റ്റു​ള്ള​വ​ർ. പ​രി​ക്കേ​റ്റ​വ​ർ തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി. പെ​രു​വ​ള്ളൂ​ർ സൂ​പ്പ​ർ ബ​സാ​റി​ൽ തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റ് കൈ​ക്ക് പ​രി​ക്കേ​റ്റ സൈ​ന​ബ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Peruvallurbitten stray dog
News Summary - Eight people were bitten by a stray dog ​​in Peruvallur.
Next Story