മൈലാഞ്ചി മൊഞ്ചില് 'ഹിമ'യില്‍ ആഹ്ലാദപെരുന്നാൾ
text_fieldsകാളികാവ് ഹിമ കെയർ ഹോമിലെ പെരുന്നാൾ ആഘോഷം
കാളികാവ്: മഹാമാരിക്കാലത്ത് ചുറ്റുപാടും വിറങ്ങലിച്ച് നിൽക്കുമ്പോൾ ഒറ്റപ്പെടലിെൻറ സങ്കടങ്ങൾ മറന്ന് കാളികാവ് ഹിമ കെയർ ഹോമിൽ ആഹ്ലാദപ്പെരുന്നാൾ. അരികുവത്കരിക്കപ്പെട്ടവരെ ചേർത്തുപിടിച്ച ഹിമയുടെ സാന്ത്വനക്കുളിരിൽ എല്ലാം മറന്ന് മൈലാഞ്ചിപ്പാട്ടിെൻറ ഇശൽ പാട്ടിനൊപ്പം അവർ താളം പിടിച്ചു.
മാപ്പിളപ്പാട്ടിെൻറ താളലയങ്ങൾ നുകർന്ന് ഗായികമാരായ സനക്കും സീനക്കുമൊപ്പം മൈലാഞ്ചിയണിഞ്ഞ കൈകളുമായി അവർ ആഘോഷത്തിൽ സ്വയം അലിഞ്ഞുചേർന്നു.
കെയർ ഹോം സാരഥികൾ എല്ലാവർക്കും പുതുവസ്ത്രങ്ങളും അത്തറും സമ്മാനിച്ചു. ചൊവ്വാഴ്ചയാണ് ഹിമയിലെ അന്തേവാസികൾ ഒത്തുചേർന്ന് ഹൃദ്യമായ പെരുന്നാള്‍ ആഘോഷം സംഘടിപ്പിച്ചത്.
ഹിമ ഡയറക്ടർമാരായ ഫരീദ് റഹ്മാനി, സലാം ഫൈസി എന്നിവരും ഹിമയിലെ സ്റ്റാഫും ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

